-->
ദോഹ : ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്)
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന
ഐ എം എ റഫീഖ് സ്മാരക മലയാളപ്രസംഗമത്സരത്തിന്റെ ഫൈനല്‍ റൗണ്ട് നാളെ നടക്കും.ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററി (ഐ സി സി ) ലെ അശോകഹാളില്‍ നാളെ വൈകുന്നേരം 4:30 മുതല്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പ്രഥമികറൗണ്ടില്‍ നിന്നും വിജയിച്ച 18പേര്‍ മാറ്റുരയ്ക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 10 വിദ്യാര്‍ത്ഥികളും ഹയര്‍സെക്കന്ററിയില്‍ 8 വിദ്യാര്‍ത്ഥികളുമാണ് മത്സരിക്കുക. മുന്‍കൂട്ടി നല്‍കിയ 5 വിഷയങ്ങളില്‍ മത്സരത്തിന് അരമണിക്കൂര്‍ മുന്‍പ് നടത്തുന്ന നറുക്കെടുപ്പിലൂടെയാകും വിഷയം നല്‍കുക.
ഹയര്‍ സെക്കന്ററി വിഭാഗത്തിലായിരിക്കും ആദ്യമത്സരം. വൈകുന്നേരം 7:30 ന് നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
ഷഫീക് അറക്കല്‍