Wednesday, March 11, 2026 Last Updated 18 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 02.29 PM

എഡ്ജ് സീരീസില്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിച്ച് മോട്ടറോള

മോട്ടറോള തങ്ങളുടെ എഡ്ജ് സീരീസില്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ എഡ്ജ് സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയായി മോട്ടറോള എഡ്ജ് 2025 (motorola edge 2025) എന്ന മോഡലാണ് ഇപ്പോള്‍ യുഎസില്‍ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 7400 ചിപ്‌സെറ്റ് കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയുമായാണ് ഈ മോട്ടറോള ഫോണ്‍ എത്തിയിരിക്കുന്നത്.

MIL-810H മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കേഷന്‍ ആണ് ഇതിന് ഉള്ളത്. പൊടി, ജലം എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനായി IP68 + IP69 റേറ്റിങ്ങും ഇതിലുണ്ട്. കൂടാതെ ഡിസ്‌പ്ലേ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനോടെ എത്തുന്നു. മോട്ടോറോള എഡ്ജ് 2025ന്റെ വില 549.99 ഡോളര്‍ (ഏകദേശം 46,995 രൂപ) ആണ്. പാന്റോണ്‍ ഡീപ് ഫോറസ്റ്റ് നിറത്തില്‍ ഈ ഫോണ്‍ വാങ്ങാനാകും. ജൂണ്‍ 5 മുതല്‍ യുഎസില്‍ ബെസ്റ്റ് ബൈ, ആമസോണ്‍, മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴി ഇത് വാങ്ങാനാകും. വരും മാസങ്ങളില്‍ ടി-മൊബൈല്‍, മെട്രോ ബൈ ടി-മൊബൈല്‍, ടോട്ടല്‍ വയര്‍ലെസ്, വിസിബിള്‍, സ്‌പെക്ട്രം, എക്‌സ്ഫിനിറ്റി മൊബൈല്‍ എന്നിവയിലും ഇത് ലഭ്യമാകും.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (2712 x 1220 പിക്‌സലുകള്‍) FHD+ 10-ബിറ്റ് OLED എന്‍ഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഉണ്ട്. HDR10+ പിന്തുണ, 300Hz ഗെയിമിംഗ് ടച്ച് സാമ്പിള്‍ റേറ്റ്, 720Hz PWM ഡിമ്മിംഗ് / DC ഡിമ്മിംഗ്, HBM- ല്‍ 1400 നിറ്റ്‌സ്, 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും മോട്ടറോള എഡ്ജി 2025ന്റെ ഡിസ്‌പ്ലേയുടെ ഫീച്ചറുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. 2.6GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7400 4nm പ്രൊസസര്‍ ആണ് മോട്ടറോള എഡ്ജ് 2025 മോഡലിന്റെ കരുത്ത്. ഇത് മാലി-G615 MC2 GPU, 8GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ് എന്നിവയുടെ അകമ്പടിയോടുകൂടി എത്തിയിരിക്കുന്നു. കൂടാതെ മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. മോട്ടറോള എഡ്ജ് 2025ന്റെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ OIS, f/1.88 അപ്പേര്‍ച്ചര്‍, സോണി LYT-700C സെന്‍സര്‍ എന്നിവയുള്ള 50MP മെയിന്‍ ക്യാമറ, 50MP അള്‍ട്രാ വൈഡ് ക്യാമറ, മാക്രോ ഓപ്ഷന്‍, f/2.0 അപ്പേര്‍ച്ചര്‍, 4K 30 fps വീഡിയോ റെക്കോര്‍ഡിംഗ് ഫീച്ചറുകള്‍ അടങ്ങുന്നു. ഫ്രണ്ടില്‍ f/1.9 അപ്പേര്‍ച്ചറുള്ള 50MP ക്യാമറ, 4K 30 fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഉണ്ട്.

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്‍ സര്‍ട്ടിഫിക്കേഷന്‍ (MIL STD-810H), IP68 + IP69 റേറ്റിങ്, 5G SA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC, 68W ഫാസ്റ്റ് ചാര്‍ജിംഗ്, 15W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണകളുള്ള 5200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW