Wednesday, March 11, 2026 Last Updated 27 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 02.24 PM

വിവോ ടി4 5ജി ഇപ്പോള്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ അവസരം

inside

ഏപ്രില്‍ അവസാന ആഴ്ച വിവോ ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് വിവോ ടി4 5ജി (Vivo T4 5G). 7300mAh ബാറ്ററി സഹിതം എത്തുന്നു എന്നതായിരുന്നു ഈ പുതിയ വിവോ ഫോണിന്റെ മുഖ്യ സവിശേഷത. ഈ കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ അവസരം ഉണ്ട്. ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സമയത്ത് വിവോ T4 5ജിയുടെ 8GB+128GB മോഡലിന് 21,999 രൂപയും, 8GB+256GB മോഡലിന് 23,999 രൂപയും, 12GB+256GB മോഡലിന് 25,999 രൂപയുമായിരുന്നു വില.

ഫ്‌ലിപ്പ്കാര്‍ട്ടിലും വിവോ സ്റ്റോറിലും വിവോ ടി4 5ജി വാങ്ങാന്‍ ലഭ്യമാണ്. ലോഞ്ച് വിലയില്‍ തന്നെയാണ് ഇരുപ്ലാറ്റ്‌ഫോമുകളും ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതായത് അടിസ്ഥാന മോഡല്‍ 20,499 രൂപ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. 2.5GHz ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ 3 4nm മൊബൈല്‍ പ്ലാറ്റ്ഫോം ആണ് ഈ വിവോ 5ജി ഫോണിന്റെ കരുത്ത്. 6.77 ഇഞ്ച് (2392 x 1080 പിക്‌സലുകള്‍) HDR10+ ഫുള്‍ HD AMOLED സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളും വിവോ ടി4 5ജിയുടെ ഡിസ്‌പ്ലേയ്ക്ക് ഉണ്ട്. ഗ്രാഫിക്‌സിനായി അഡ്രിനോ 720 GPU ഉണ്ട്.

8GB /12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ക്യാമറയുടെ കാര്യമെടുത്താല്‍, സോണി IMX882 സെന്‍സറുള്ള 50MP ക്യാമറ (f/1.79 അപ്പേര്‍ച്ചര്‍), 2MP ഡെപ്ത് സെന്‍സര്‍ (f/2.4 അപ്പേര്‍ച്ചര്‍) ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ സഹിതം ഡ്യുവല്‍ റിയറ ക്യാമറ സജ്ജീകരണമാണ് വിവോ T4 5ജിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.0 അപ്പേര്‍ച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും (4K 30 fps വീഡിയോ റെക്കോര്‍ഡിംഗ്) ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15-ല്‍ ആണ് വിവോ ടി4 5ജിയുടെ പ്രവര്‍ത്തനം. 2 ആന്‍ഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോര്‍ട്ടഡ് സ്പീക്കര്‍, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്‌സ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW