Sunday, March 15, 2026 Last Updated 40 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 12.55 PM

തോക്കുമായി എത്തിയ അക്രമികളെ വടികൊണ്ട് വിരട്ടിയോടിച്ച് മുത്തശ്ശി, വൈറലായി വീഡിയോ: കയ്യടിച്ച് നെറ്റീസണ്‍സ്

gun, man, grandmother, threaten, lathi

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു മുത്തശ്ശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. തോക്കുമായി എത്തിയ ആക്രമിയെ തന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു വടി കൊണ്ട് വിരട്ടിയോടിച്ചാണ് ഈ മുത്തശ്ശി സമൂഹ മാധ്യമങ്ങളില്‍ താരമായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് മുത്തശ്ശിയുടെ ഈ വിരോചിതമായ ഇടപെടല്‍ നാടും നാട്ടാരും അറിഞ്ഞത്.

മൊറാദാബാദില്‍ നടന്ന സംഭവത്തിന്റെ സിസിടിവി വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുത്തശ്ശിയുടെ സമയോചിതമായ ഇടപെടലിനെയും ധൈര്യത്തെയും പ്രശംസിച്ച നിരവധി ആളുകളാണ് സമൂഹ മാധ്യമത്തിലൂടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ രണ്ട് പുരുഷന്മാര്‍ തമ്മില്‍ ഒരു വീടിന് മുന്നില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് കാണാം. ഇവരില്‍ ഒരാളുടെ കയ്യില്‍ ഒരു തോക്കും കാണാം. ഇരുവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ വൃദ്ധയായ ഒരു സ്ത്രീ തൊട്ടടുത്ത വീട്ടില്‍ നിന്നും ഒരു വടിയുമായി പുറത്തേക്ക് വരുന്നു. തുടര്‍ന്ന് തെല്ലും ഭയം ഇല്ലാതെ അവര്‍ വഴക്ക് കൂടിക്കൊണ്ടിരുന്ന പുരുഷന്മാര്‍ക്ക് അരികിലേക്ക് ചെല്ലുന്നു.

വടിയുമായി വരുന്ന മുത്തശ്ശിയെ കണ്ടതും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്ന പുരുഷന്മാര്‍ രണ്ട് വഴിക്കായി ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. പിന്നീട് എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ലെങ്കിലും മുത്തശ്ശിയുടെ വടിപ്രയോഗത്തില്‍ ഇരുവരും സ്ഥലം വിട്ടു എന്ന് വേണം അനുമാനിക്കാന്‍. സമൂഹ മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ക്ലിപ്പ് ഇതിനോടകം 5 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. യഥാര്‍ത്ഥ ധൈര്യം ശക്തിയിലും പ്രായത്തിലും അല്ലെന്നും ഓരോരുത്തരുടെയും മനസിലാണ് വേണ്ടതെന്നും മുത്തശ്ശി കാട്ടിത്തന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ ചിലര്‍ കുറിച്ചത്.

വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് മൊറാദാബാദ് പോലീസ് രംഗത്തെത്തി. മൊറാദാബാദ് പോലീസിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കിട്ട വിവരമനുസരിച്ച്, കട്ഘര്‍ പോലീസ് സ്റ്റേഷനില്‍ സംഭവത്തെ കുറിച്ച് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പ്രതികളെ ഇതിനകം അറസ്റ്റ് അറസ്റ്റ് ചെയ്തതായും കേസില്‍ മറ്റ് നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW