-->
മഹേഷ് ബാബു നായകനായി 2010ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഖലീജ. നടന്റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനത്തോട് അനുബന്ധിച്ച് സിനിമ വീണ്ടും റിറിലീസ് ചെയ്തിരിക്കുകയാണ്.
ഇപ്പോള്‍ സിനിമയുടെ ഫസ്റ്റ് ഷോ ആഘോഷമാക്കുന്ന ആരാധകരുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹേഷ് ബാബുവിന്റെ സിനിമാ പോസ്റ്ററില്‍ കൈ മുറിച്ച് രക്തം പുരട്ടിയും നെഞ്ചില്‍ ആഞ്ഞടിച്ചുമൊക്കെ ആരാധന അതിരുകടക്കുന്ന രീതിയിലാണ് ഫാന്‍സ് നടനോടുളള ആരാധന പ്രകടിപ്പിച്ചത്.
Early morning Mass.. Celebrations Re release movie mee dedication 👌🔥 @MalikipuramMBFC Fans 💥#Khaleja4Kpic.twitter.com/hLAsEoWuvz— A'MB'AJIPETA MAHESH FC™ (@AmbajipetaMBFC) May 30, 2025
അതേസമയം, 2010 ല്‍ ഖലീജ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ പരാജയമായിരുന്നു. പിന്നീട് ടെലിവിഷന്‍ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് ഫാന്‍ ബേസ് കൂടിയത്. ഖലീജ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് നായകനായ ഗില്ലിയുടെ റീ റിലീസ് കളക്ഷന്‍ 32 കോടി രൂപയായിരുന്നു ഇത് ഖലീജ മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികള്‍.