Sunday, March 15, 2026 Last Updated 42 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 10.49 AM

മൃഗശാലയില്‍ എത്തിയ സന്ദര്‍ശകര്‍ എറിഞ്ഞ ഷൂ വിഴുങ്ങി: കൊമോഡോ ഡ്രാഗണ് ശസ്ത്രക്രിയ

komodo, dragon, surgery

മൃഗശാലയിലെത്തിയ സന്ദര്‍ശകര്‍ എറിഞ്ഞ ഷൂ വിഴുങ്ങിയ കൊമോഡോ ഡ്രാഗണ്‍ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. യുഎസിലെ ടെന്നസിയിലുള്ള മെംഫിസ് മൃഗശാലയിലെ ഡ്രാഗണ്‍സ് ലെയര്‍ എന്ന ഭാഗത്താണു 3 കൊമോഡോ ഡ്രാഗണുകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഗ്ലാസ് ഭിത്തികള്‍ കൊണ്ട് സന്ദര്‍ശകരുമായുള്ള സമ്പര്‍ക്കത്തിന് അതിര്‍ത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും ആരോ ഷൂ എറിയുകയായിരുന്നു. ഒഫീലിയ എന്ന പെണ്‍ കൊമോഡോ ഡ്രാഗണാണു ഷൂ വിഴുങ്ങിയത്. പെട്ടെന്നു തന്നെ ശസ്ത്രക്രിയ നടത്തി ഇതു നീക്കം ചെയ്തു. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനു വഴിവച്ചു.

ഇന്തൊനീഷ്യയുടെ ദേശീയ മൃഗമാണ് കൊമോഡോ ഡ്രാഗണ്‍, പല്ലിവര്‍ഗത്തിലെ ഏറ്റവും വലിയ ജീവി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്തൊനീഷ്യയെ നിയന്ത്രിച്ചിരുന്ന ഡച്ച് കൊളോണിയല്‍ അധികൃതര്‍ കൊമോഡോ എന്നു പേരുള്ള ദ്വീപില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് ഇങ്ങനെയൊരു ജീവി ഭൂമുഖത്തുണ്ടെന്നു ലോകമറിഞ്ഞത്. ഭൂമിയില്‍ അധികമിടങ്ങളില്‍ ഇല്ലെങ്കിലും ലോകത്ത് വളരെ പ്രശസ്തമായ ജീവിയാണ് കൊമോഡോ ഡ്രാഗണ്‍.

ഓസ്‌ട്രേലിയയില്‍ ജനനം കൊണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും കൊമോഡോ ദ്വീപിലും പരിസര പ്രദേശങ്ങളിലും മാത്രമാണ് നിലവില്‍ കൊമോഡോ ഡ്രാഗണുകളുള്ളത്. എന്നാല്‍ ഇവ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലേക്കു മാറിയിരിക്കുകയാണ് ഇപ്പോള്‍. കൊമോഡോ ദ്വീപില്‍ വര്‍ധിച്ചു വരുന്ന മനുഷ്യ പ്രവര്‍ത്തനങ്ങള്‍ ഇവയെ ഭീഷണിയിലാക്കുന്നെന്ന് ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പറയുന്നു. ഡ്രാഗണുകള്‍ വിഹരിക്കുന്ന ഇടമായതിനാല്‍ ധാരാളം ടൂറിസം പ്രവര്‍ത്തനങ്ങള്‍ ദ്വീപ് കേന്ദ്രീകരിച്ചു നടത്തുന്നുണ്ട്.

Ads by Google
Friday 30 May 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW