Wednesday, March 11, 2026 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 11.39 AM

മകളുടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ഉമ നായര്‍

uma-nair-
photo-www.instagram.com/umanair_official/

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഉമ നായർ. കഴിഞ്ഞ ദിവസമായിരുന്നു ഉമാ നായരുടെ മകൾ ഗൗരിയുടെയും ഡെന്നിസിന്റെയും വിവാഹം. ചലച്ചിത്ര മേഖലയിൽനിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്.

മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച നടി കാർത്തികയും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഉമ നായർ ഇപ്പോൾ.

"എന്റെ ജീവിതത്തിലെ ഈ വലിയ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഇന്നുവരെ എന്റെ ഒപ്പം കഴിഞ്ഞ 23വർഷങ്ങളായി സഞ്ചരിച്ച എല്ലാവർക്കും ഹൃദയത്തിൽ തൊട്ട നന്ദി. സ്നേഹം... പേരുപറഞ്ഞാൽ തീരാത്ത ഒരു ലിസ്റ്റ് എന്റെ മുന്നിൽ ഉണ്ട്. അതുകൊണ്ടാണ് ഇവിടെ എടുത്ത് പറയാത്തത്. സുഹൃത്തുക്കൾ, സ്നേഹിക്കുന്നവർ, കുടുംബം അങ്ങനെ പോകും.. ഈ വിവാഹം ഇത്രയും അനുഗ്രഹം ആക്കി തന്ന എന്റെ ദൈവങ്ങൾ, എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് സ്നേഹം നിറഞ്ഞ നന്ദി," ഉമ നായർ കുറിച്ചു.

സുരേഷ് ഗോപി, കാർത്തിക എന്നിവരെ കൂടാതെ ചിപ്പി, സോനാ നായർ, മഞ്ജു പിള്ള, ശ്രീലത നമ്പൂതിരി, നിർമാതാവ് ബാദുഷ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW