Wednesday, March 11, 2026 Last Updated 20 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 26 Apr 2025 10.54 AM

അമ്മയും അച്ഛനും ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പിറന്നാള്‍ സമ്മാനമായി നല്‍കി മകള്‍ ഗൗരി ; മകളുടെ സമ്മാനം കണ്ട് കണ്ണുനിറഞ്ഞ് സീരിയല്‍ താരം ഉമാ നായര്‍

മിനിസ്ക്രീന്‍ താരം ഉമാ നായര്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ സമ്മാനം കണ്ട് കണ്ണു നിറയ്ക്കുകയാണ് ഉമാ നായര്‍.
Uma Nair, Uma Nair  daughter gowri
Uma Nair with her daughter and her gift (Image Source: Instagram)

കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായ ഏറെയിഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് ഉമാ നായര്‍. വാനമ്പാടി പരമ്പരയിലെ നിര്‍മ്മലേടത്തി എന്ന കഥാപാത്രത്തിലൂടെ ഉമാ നായര്‍ക്ക് ഒരുപാട് ആരാധകരുടെ സ്നേഹം നേടാന്‍ കഴിഞ്ഞു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ ഉമ നിരവധി സീരിയലുകളില്‍ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ നിര്‍മ്മലേട്ടത്തിയോട് ഒരു പ്രത്യേക ഇഷ്ടം ആരാധകര്‍ക്കുണ്ട്.
ഇപ്പോഴിതാ തന്റെ മകള്‍ ഗൗരി നല്‍കിയ വിലമതിക്കാനാവാത്ത സമ്മാനം പങ്കിടുകയാണ് ഉമ നായര്‍. ഭര്‍ത്താവിനോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രം മൂത്തമകള്‍ ഗൗരിയാണ് സമ്മാനിച്ചത്. അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനമായാണ് ഗൗരി അച്ഛന്റേയും അമ്മയുടേയും ചിത്രം കോര്‍ത്തിണക്കി പെയിന്റ് ചെയ്യിച്ച അമ്മയുടെ കണ്ണും മനസും നിറയിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം സമ്മാനിച്ചത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും പറയാത്ത ഉമ ഒരു സിംഗിള്‍ മദറാണെന്ന് മാത്രം എല്ലാവര്‍ക്കുമറിയാം. ഫാദേഴ്സ് ഡേയ്ക്കടക്കം തങ്ങളെ അച്ഛന്റെയും അമ്മയുടേയും സ്നേഹം നല്‍കി വളര്‍ത്തിയ അമ്മയുടെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മകള്‍ ഗൗരി ആശംസകള്‍ നല്‍കിയത്. ‘‘എനിക്ക് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം...നീ സമ്മാനിച്ച ഈ ഫോട്ടോ ഫ്രെയിം കണ്ട​പ്പോള്‍ എന്റെ കണ്ണീല്‍ നിന്നും കണ്ണീര്‍ പൊടിയുകയാണ്. അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നോടൊപ്പം ഉള്ളത് പോലെ, എനിക്കൊപ്പം അദ്ദേഹം ഉള്ളതു പോലെയാണ് എനിക്ക് തോന്നുന്നത്. സന്തോഷവും സ്നേഹവും എന്നില്‍ നിറയ്ക്കുകയാണ് ഈ ചിത്രം. നന്ദി വാവേ, ഈ മനോഹരമായ സമ്മാനത്തിന്. ഇത് എനിക്ക് ലോകം എന്നാണ് അർത്ഥമാക്കുന്നത്, എന്റെ പ്രിയപ്പെട്ടതെന്നും...’’ ഉമാ നായര്‍ മകള്‍ക്കൊപ്പമുള്ള ചിത്രവും സമ്മാനവും പങ്കിട്ട് കുറിച്ചു. ഒപ്പം ചിത്രം ചെയ്ത സുജിത്ത് എന്ന വ്യക്തിയ്ക്കും ഉമാ നായര്‍ നന്ദി പറയുന്നുണ്ട്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും ഈ അമ്മ മകള്‍ സ്നേഹത്തിന് ആശംസയും പ്രാര്‍ത്ഥനകളുമൊക്കെ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.

സ്വന്തം പിതാവ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയിച്ച്‌ തുടങ്ങിയ ഉമ ദൂരദര്‍ശനിലെ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴിലടക്കം ദൂരദര്‍ശനിലെ സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ച ഉമ മെഗാ സീരിയലുകളിലൂടെ സജീവമായി. പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി. അറുപതോളം സീരിയലുകളിലാണ് ഉമ നായര്‍ അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമായി.
സംവിധായകനായിരുന്നു ഉമയുടെ ഭര്‍ത്താവ്. ഉമാ നായര്‍ ഒരു സിംഗിള്‍ മദറാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഭര്‍ത്താവിന് എന്തു സംഭവിച്ചുവെന്ന് പലപ്പോഴും ആരാധകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ചൊന്നും നടി തുറന്നു പറഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ മകള്‍ അമ്മയ്ക്കു സമ്മാനിച്ച ചിത്രത്തിലൂടെയാണ് നോവുണര്‍ത്തുന്ന പല സംഭവങ്ങളും നടിയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന സൂചനകള്‍ ആരാധകര്‍ക്കും ലഭിക്കുന്നത്. ഗൗരി എന്ന മകളെ കൂടാതെ ഗൗതം എന്ന ഒരു മകന്‍ കൂടിയുണ്ട് നടിയ്ക്ക്. മക്കള്‍ വളരെ ചെറുതായിരിക്കവേയാണ് നടിയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായത്. മരണത്തിലൂടെയായിരുന്നു ആ വേര്‍പാട്. തുടര്‍ന്ന് തന്റെ രണ്ടു മക്കളേയും ഇടംവലം ചേര്‍ത്തുനിര്‍ത്തിയാണ് നടി വളര്‍ത്തിയെടുത്തത്. ഒരച്ഛന്റേയും അമ്മയുടേയും സ്നേഹവും സംരക്ഷണവും പകര്‍ന്നു നല്‍കിയായിരുന്നു നടി മക്കളെ സ്നേഹിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW