Sunday, March 15, 2026 Last Updated 39 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 02.45 PM

ഓണ്‍​ലൈന്‍ മീറ്റിംഗി​നിടെ ബിസ്ക്കറ്റ് കഴിച്ച് യുവതി; മൈ​ക്രോഫോണില്‍ കറുമുറെ ശബ്ദം ​കേട്ട് മെസേജ് അയച്ച് മാനേജര്‍; സ്ക്രീന്‍ഷോട്ട് കണ്ട് പൊട്ടിച്ചിരിച്ച് നെറ്റിസണ്‍സ്

uploads/news/2025/05/783500/Untitled-3.jpg
woman caught eating cookie on virtual office call (Image Source: X)

രസകരമായ കൗതുകകരമായ ഒരുപാട് പോസ്റ്റുകള്‍ പങ്കിടുന്ന വേദി കൂടിയാണ് ​സോഷ്യല്‍ മീഡിയ. തങ്ങളുടെ ജീവിതത്തിലുണ്ടായ അമളികളും അബദ്ധങ്ങളും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടു കൂടി ചിലരെങ്കിലും പങ്കിടാറുണ്ട്. സ്ക്രീന്‍ഷോട്ട് സഹിതമാണ് പലരുമിത് പങ്കിടാറുള്ളത്.
ഇപ്പോഴിതാ ഒരു മീറ്റിംഗിനിടെ തനിക്കുണ്ടായ ഒരു രസകരമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ധീമഹി ജെയിന്‍ എന്ന യുവതി. യുവതിയുടെ പോസ്റ്റ് കണ്ടാല്‍ ആരുമൊന്ന് ചിരിച്ചു പോകും. പൂനെയില്‍ നിന്നുള്ള ധീമഹി ജെയിൻ ഓണ്‍ലൈൻ മീറ്റിംഗിനിടെ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് പങ്കിട്ടത്.
മീറ്റിംഗിനിടെ അവള്‍ തന്റെ പ്രിയപ്പെട്ട ബിസ്കറ്റ് കഴിക്കാൻ തീരുമാനിക്കുകയായിരുന്നു ധീമഹി. അത് ചവയ്ക്കുന്ന ശബ്ദം തന്റെ മൈക്രോഫോണ്‍ പിടിച്ചെടുക്കില്ല എന്നാണ് യുവതി കരുതിയത്. എന്നാല്‍, ആ ശബ്ദം മൈക്രോഫോണ്‍ പിടിച്ചെടുക്കുകയും പിന്നാലെ യുവതിയുടെ മാനേജരുടെ രസകരമായ ഒരു സന്ദേശം ലഭിക്കുകയും ചെയ്യുകയായിരുന്നു. തനിക്ക് ലഭിച്ച ടെക്സ്റ്റ് മെസ്സേജിന്റെ സ്ക്രീൻഷോട്ടാണ് ധിമഹി പങ്കുവച്ചാണ് ധീമഹി അനുഭവം പങ്കിട്ടത്. ‘‘ഇന്ന്, എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിയാഞ്ഞപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട ഒരു കോളിനിടെ എന്റെ പ്രിയപ്പെട്ട കുക്കീസ് കഴിക്കുകയായിരുന്നു. ശബ്ദം കേള്‍ക്കില്ല എന്ന് ചിന്തിച്ചെങ്കിലും മാനേജർ പ്രതികരിച്ചത് ഇങ്ങനെയാണ്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ധീമഹിയുടെ പോസ്റ്റ്.
‘‘ധീമഹി ദയവായി മ്യൂട്ട് ചെയ്യൂ, ബിസ്‌ക്കറ്റിന്റെ കുറും കുറും എന്ന ശബ്ദം വരുന്നു...’’ എന്നായിരുന്നു മാനേജർ യുവതിക്ക് അയച്ച സന്ദേശം. എക്‌സില്‍ ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്.
നിരവധിപ്പേര്‍ ധീമഹിയുടെ പോസ്റ്റിന് കമന്റുകള്‍ കുറിക്കുന്നുണ്ട്. സമാനമായ അനുഭവം ഉണ്ടായതായി പറയുന്ന കമന്റുകളാണ് അധികവും. ശബ്ദം കേള്‍ക്കില്ല എന്ന് കരുതി ജ്യൂസ് കുടിച്ച അനുഭവമാണ് ഒരാള്‍ പങ്കുവച്ചിരിക്കുന്നത്. ‘ആ കുക്കീസാണ് മീറ്റിംഗില്‍ നിങ്ങളേക്കാള്‍ കൂടുതല്‍ പങ്കെടുത്തത്, ലഘുഭക്ഷണത്തിന്റെ കാര്യത്തിൽ ഒരിക്കലും സ്വയം നിയന്ത്രിക്കാനാവില്ല’ എന്നതടക്കമാണ് കമന്റുകള്‍.. എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമന്റ്.

Ads by Google
Wednesday 28 May 2025 02.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW