-->
സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തില്‍ നേരിട്ട പല ദുരനുഭവങ്ങളും തുറന്നു പറഞ്ഞിട്ടുള്ള സാധാരണക്കാരുണ്ട്. തങ്ങളുടെ സിറ്റ്വേഷനും അനുഭവിക്കുന്ന പ്രശ്നങ്ങളും ഏറ്റവുമെളുപ്പം ആളുകളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ പലരും ഉപയോഗിക്കാറുണ്ട്. വിദേശീയരാണ് പലപ്പോഴും ഇന്ത്യയിലെത്തുമ്പോഴുള്ള അനുഭവങ്ങളും ആളുകളുടെ പെരുമാറ്റങ്ങളുമൊക്കെ പങ്കിടാറുള്ളത്. ചില വിശേദീയര്‍ ഇന്ത്യക്കാരെ വിവാഹം ചെയ്ത് ഈ സംസ്കാരവുമായി ഇഴകിചേരാറുമുണ്ട്. ഇന്ത്യയിലും കേരളത്തിലും ഒക്കെയുള്ളവർ വിദേശികളെ വിവാഹം ചെയ്യുന്നത് ഒരു സാധാരണ കാര്യമായി മാറിക്കഴിഞ്ഞു. വിദേശങ്ങളില്‍ പഠനത്തിനോ, ജോലിക്കായോ ഇതൊന്നുമല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയമോ ഒക്കെയാണ് മിക്കപ്പോഴും ഇത്തരം വിവാഹങ്ങള്‍ക്ക് ഹേതുവാകുന്നത്.
അംങ്ങനെയുള്ള ഒരു വിവാഹമായിരുന്നു പോളണ്ടുകാരിയായ കണ്ടന്റ് ക്രിയേറ്റര്‍ ഗബ്രിയേലയുടെയും ഇന്ത്യക്കാരനായ ഹാര്‍ദിക് വര്‍മയുടെയും. അതോടെ ഗബ്രിയേലയും ഹാര്‍ദികും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു താരദമ്പതിമാരായി മാറി. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഹാര്‍ദിക്കിനൊപ്പമുള്ള യാത്രയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഗബ്രിയേല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഗബ്രിയേല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ആളുകള്‍ മുന്‍ധാരണയോടെയാണ് തന്റെ ഭര്‍ത്താവിനെ സമീപിക്കുന്നതെന്നും ടൂര്‍ ഗൈഡ് ആയോ ഡ്രൈവറായോ ആയി ഭര്‍ത്താവിനെ തെറ്റിദ്ധരിക്കാറുണ്ടെന്നും ഗബ്രിയേല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുകയാണ്.
‘‘ഇന്ത്യയില്‍ പുതിയ സ്ഥലങ്ങള്‍ കാണാന്‍ വരുമ്പോഴെല്ലാം അരോചകമായ അനുഭവങ്ങളാണുണ്ടാകാറുള്ളത്. ഇത് ഇപ്പോള്‍ സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുന്നു. മിക്കപ്പോഴും ഭക്ഷണം കഴിക്കാന്‍ കയറുന്ന കടയുടെ ഉടമയും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും ഹാര്‍ദിക്കിനെ എന്റെ ടൂര്‍ ഗൈഡായും ഡ്രൈവറായുമെല്ലാമാണ് കരുതുന്നത്. അത് എന്തുകൊണ്ടാണ്?. ഏത് പെണ്‍കുട്ടിയാണ് തന്റെ ടൂര്‍ ഗൈഡിനൊപ്പം കൈകള്‍ ചേര്‍ത്തുപിടിച്ച് ആയിരക്കണക്കിന് ചിത്രങ്ങളെടുക്കുക.
ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും രണ്ട് സംസ്‌കാരത്തില്‍ ഉള്‍പ്പെട്ട ദമ്പതികളെ കുറിച്ചുള്ള കാലഹരണപ്പെട്ട ധാരണകള്‍ അതിജീവിക്കാന്‍ ആളുകളോട് അഭ്യര്‍ഥിക്കുന്നു...’’ ഗബ്രിയേലും ഹാര്‍ദിക്കും പറയുന്നു. ഇവരുടെ വീഡിയോയ്ക്ക് താഴെ ഗബ്രിയേലയേയും ഹാര്‍ദിക്കിനേയും പിന്തുണച്ചും പരിഹസിച്ചും ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.