-->
ഒരു സ്വിറ്റ്‌സര്‍ലഡന്‍ഡ് വനിതയുടെ ഷോപ്പിംഗ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായി വാങ്ങുന്ന സാധനത്തിന്റെ ബാര്‍കോഡ് കയ്യില്‍ ടാറ്റു ചെയ്ത് ഒടുവില്‍ കടയില്‍ നിന്ന് ആ സാധനം വാങ്ങിയിരിക്കുകയാണ് ഈ യുവതി. റെഡ് ബുള്‍ എനര്‍ജി ഡ്രിങ്കിന്റെ ബാര്‍കോഡ് ആണ് ഇവര്‍ ടാറ്റൂവായി കയ്യില്‍ പതിപ്പിച്ചിരുന്നത്. ഈ ബാര്‍കോഡ് സെല്‍ഫ് ചെക്ക്ഔട്ട് മെഷീനില്‍ വിജയകരമായി സ്‌കാന്‍ ചെയ്ത് പണം നല്‍കി സാധനം വാങ്ങിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വ്യാപകമായി ശ്രദ്ധ നേടുന്നത്.
എനര്‍ജി ഡ്രിങ്കായ റെഡ് ബുളിന്റെ ക്യുആര്‍ കോഡ് കൈത്തണ്ടയില്‍ പച്ചകുത്താനായി 600 ഡോളറാണ് ഇവര്‍ ചെലവഴിച്ചത്. അതായത്, ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം അമ്പത്തിയൊന്നായിരം രൂപ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ടാറ്റൂവിന്റെ പ്രവര്‍ത്തനരീതി കാണിക്കുന്ന വീഡിയോ 19 മില്ല്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ @mycringe.s-t എന്ന യൂസറാണ് ഇത്തരത്തില്‍ ഒരു വേറിട്ട പരീക്ഷണം സ്വന്തം ശരീരത്തില്‍ നടത്തിയതിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. കടയില്‍ നിന്നും സ്ഥിരമായി വാങ്ങുന്ന ഏതെങ്കിലും ഒരു സാധനത്തിന്റെ ക്യു ആര്‍ കോഡ് കയ്യില്‍ ടാറ്റൂ ചെയ്യണമെന്നുള്ളത് തന്റെ ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു എന്നാണ് യുവതി പറയുന്നത്. ബ്രോക്കോളി പോലുള്ള ഏതെങ്കിലും സാധനത്തിന്റെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് റെഡ്ബുള്‍ തിരഞ്ഞെടുക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.
ക്യു ആര്‍ കോഡ് കയ്യില്‍ ടാറ്റൂ ചെയ്യുമ്പോള്‍ ഇത് പ്രവര്‍ത്തിച്ചു കൊള്ളണമെന്ന് ഒരു നിര്‍ബന്ധവുമില്ല എന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റ് തന്നോട് പറഞ്ഞതായാണ് ഇവര്‍ പറയുന്നത്. എന്നാല്‍, സ്‌കാനിംഗ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതോടെ താന്‍ സന്തോഷവതിയായി എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ക്യു ആര്‍ കോഡിന് അരികില്‍ ഒരു പുഴുവിന്റെ ചിത്രവും ഇവര്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.