Friday, March 13, 2026 Last Updated 8 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 08.10 PM

നിലമ്പൂരിലേക്ക് ബിഡിജെഎസ്; സീറ്റ് വിട്ടൊഴിയാൻ ബിജെപി

നിലമ്പൂരില്‍ 2016ല്‍ മാത്രമാണ് ബിഡിജെഎസ് ന് ബിജെപിയാണ് സീറ്റ് വിട്ട്കൊടുത്തത് .
uploads/news/2025/05/783386/9.gif
photo - twitter

മലപ്പുറം : ​നിലമ്പൂര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങി ബിഡിജെഎസ് . കോണ്‍ഗ്രസും സിപിഎമ്മും ഏറെ നിര്‍ണായകമായി കരുതുന്ന നിലമ്പൂര്‍ നിയമസഭാ സീറ്റ് ബിജെപി വിട്ടൊഴിഞ്ഞതോടെ ബിഡിജെഎസന് മത്സരരംഗത്തേയ്ക്ക് വഴി തെളിഞ്ഞത് .മണ്ഡല രൂപീകരണത്തിന് ശേഷം 2016ല്‍ മാത്രമാണ് നിലമ്പൂരിൽ ബിഡിജെഎസ് മത്സരിച്ചത്. നിലമ്പൂരില്‍ താമരചിഹ്നത്തില്‍ തന്നെ മത്സരം വേണമെന്ന് കേന്ദ്ര നിര്‍ദേശം ഉണ്ടായാല്‍ നിലപാടില്‍ മാറ്റം വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്‌ ​.


നിലമ്പൂരില്‍ 2016ല്‍ മാത്രമാണ് ബിഡിജെഎസ് ന് ബിജെപിയാണ് സീറ്റ് വിട്ട്കൊടുത്തത് . എന്നാല്‍ ബിഡിജെഎസ് 2016ല്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2021ല്‍ മലപ്പുറത്തെ തവനൂര്‍ ബിഡിജെഎസിനു കൈമാറി ബിജെപി നിലമ്പൂര്‍ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. പക്ഷേ, ബിഡിജെഎസ് 2016ല്‍ നേടിയ വോട്ടിനേക്കാള്‍ നാലായിരത്തോളം കുറവു വോട്ടു മാത്രം നേടാന്‍ കഴിഞ്ഞത് നാണക്കേടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ സീറ്റ് ബിഡിജെഎസിനു തന്നെ നല്‍കാന്‍ സംസ്ഥാന നേതൃത്വം തീതീരുമാനിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാട് പറഞ്ഞു.

അതേസമയം സി പി എം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ലെന്നും ഒരാഴ്ചക്കകമാകും പ്രഖ്യാപനം എന്ന് നേരത്തെ പറഞ്ഞതാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പ്രഖ്യാപനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാകുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW