-->
ദോഹ: പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുന്നു. സ്‌കൂള്‍ തലത്തില്‍ 6 മുതല്‍ 10 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പരിസ്ഥിതി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്
ക്വിസ് മത്സരം. മെയ് 30 ന് വൈകിട്ട് 3 മണിക്ക് ബിര്‍ള പബ്ലിക് സ്‌കൂളില്‍ നടക്കുന്നക്വിസ് മത്സരത്തില്‍ ഇന്ത്യന്‍സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ മെയ് 28ന് മുന്‍പായി 66193295 എന്നനമ്പറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .