Friday, March 13, 2026 Last Updated 15 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 02.57 PM

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ സീറോ ടോളറന്‍സ് നയത്തെ പിന്തുണച്ച് ഖത്തര്‍

ഖത്തര്‍ സന്ദര്‍ശനത്തി ലുടനീളം നടത്തിയ എല്ലാ കൂടി കാഴ്ച കളിലുംഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം, സൗഹൃദം, വിശ്വാസം എന്നിവ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
uploads/news/2025/05/783295/aa-1.gif

ദോഹ: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പ്രതിബദ്ധതയെ ഖത്തര്‍ പിന്തുണയ്ക്കുന്നതായി
സര്‍വകക്ഷി പ്രതിനിധിസംഘം.നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ എംപി
യുടെ നേതൃത്വത്തില്‍ ഖത്തറില്‍ എത്തിയ സര്‍വ്വകക്ഷിസംഘം ഖത്തര്‍ മന്തിമാരും നയതന്ത്ര ഉദ്യോഗസ്ഥരും, ശൂറകൗണ്‍സിലുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രതിനിധികളുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
സന്ദര്‍ശനം 'വിജയകരമായിരുന്നു' എന്ന് വിശേഷിപ്പിച്ച സര്‍വ്വ കക്ഷിസംഘം ഖത്തര്‍ ഭരണകൂടത്തിന്റെ ആതിഥ്യത്തെ പ്രശംസിച്ചു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന് ഖത്തര്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, തീവ്രവാദത്തിനെതിരെ യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്ന് അവര്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. ഖത്തര്‍ സന്ദര്‍ശനത്തി ലുടനീളം നടത്തിയ എല്ലാ കൂടി കാഴ്ച കളിലുംഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം, സൗഹൃദം, വിശ്വാസം എന്നിവ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഭീകരതയ്ക്കെതിരായ എന്നിവയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ സംഘം ഖത്തര്‍ ഭരണ കൂടപ്രതിനിധികളുമായും പങ്കുവച്ചു.
എന്‍സിപി-എസ്സിപി എംപി സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം തിങ്കളാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയെ കണ്ടു.മേഖലയിലെ സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യയുമായുള്ള ഖത്തറിന്റെ ഐക്യദാര്‍ഢ്യവും ഭീകരതയ്ക്കെതിരായ സഹിഷ്ണുതയില്ലാത്ത നയവും സഹമന്ത്രി ഡോ. അല്‍ ഖുലൈഫി അറിയിച്ചതായി സുപ്രിയ സുലെ പറഞ്ഞു.ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന മുഖാ മുഖത്തില്‍ മുന്‍വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍, ബിജെപി എംപി രാജീവ് പ്രതാപ് റൂഡി, എഎപി എംപി വിക്രംജീത്ത് സിംഗ് സഹ്നേയ്, എംപിമാരായ മനീഷ് തിവാരി, അനുരാഗ് സിംഗ് താക്കൂര്‍, ലവൂ ശ്രീകൃഷ്ണ ദേവരായലൂ, ആനന്ദ് ശര്‍മ, സയ്യിദ് അക്ബദറുദ്ദീന്‍ എന്നിവരടങ്ങിയ സംഘത്തോടോപ്പംഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍,
ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ (പൊളിറ്റികല്‍ ആന്റ് ഇന്‍ഫര്‍മേഷന്‍)ഗ്യാന്‍വീര്‍ സിങ്എന്നിവരുംസാന്നിധ്യം വഹിച്ചു.

ഷഫീക് അറക്കല്‍

Ads by Google
Tuesday 27 May 2025 02.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW