Thursday, March 12, 2026 Last Updated 33 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 11.06 AM

നിലമ്പൂരില്‍ യുഡിഎഫിന് ഉപാധി വെച്ച് തൃണമൂല്‍ ; ഘടകകക്ഷിയാക്കിയില്ലേല്‍ അന്‍വര്‍ മത്സരിക്കാനുണ്ടാകും

uploads/news/2025/05/783268/TMC.jpg

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപാധിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസും. രണ്ടു ദിവസത്തിനുള്ളില്‍ യുഡിഎഫ് ഘടകകക്ഷിയാകുന്നതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് ഭീഷണി. രണ്ടു ദിവസം മുമ്പ് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും വഞ്ചനാപരമായ തീരുമാനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് ആരോപണം.

യുഡിഎഫ് നേതൃത്വത്തിന് രണ്ടു ദിവസം സമയം ഉപാധിവെയ്ക്കുകയും ചെയ്തു. പി.വി. അന്‍വറിന് തനിച്ച് ജയിക്കാനുള്ള സാഹചര്യം നിലമ്പൂരില്‍ ഉണ്ടെന്ന് ടിഎംസി നിലമ്പൂര്‍ മണ്ഡലം നേതാവ് ഇ.എ. സുകു മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫിനെ ജയിപ്പിക്കാനോ യുഡിഎഫിനെ തോല്‍പ്പിക്കാനോ വേണ്ടിയല്ല പി.വി. അന്‍വറിന് നിലമ്പൂരില്‍ ജയിക്കാനുള്ള സാഹചര്യമുണ്ടെന്നും പറഞ്ഞു. ടിഎംസി മുമ്പോട്ട് വെയ്ക്കുന്ന ആശയങ്ങളുമായി ചേര്‍ന്ന് പോകുന്ന മുന്നണി യുഡിഎഫായതിനാലാണ് അവര്‍ക്കൊപ്പം നിലകൊള്ളാന്‍ താല്‍പ്പര്യപ്പെടുന്നതെന്നും എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ കൂട്ടാക്കാതെ യുഡിഎഫ് നേതാക്കള്‍ വഞ്ചനാപരമായ സമീപനം സ്വീകരിക്കുകയാണെന്നും പറഞഞ്ഞു.

പുറത്ത് നിന്ന് സഹകരണം ഇല്ലെന്നും ടിഎംസി വ്യക്തമാക്കി. ആവശ്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തോട് പറയുമെന്നും യുഡിഎഫിലെ തന്നെ മറ്റ് പല ചെറിയ ഘടകകക്ഷികളും അന്‍വറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഘടകക്ഷി തീരുമാനത്തിലേക്ക് പോയില്ലെങ്കില്‍ യുഡിഎഫ് അവഗണിക്കാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം മുന്‍ നിര്‍ത്തയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി വന്നിരിക്കുന്നത്.

നേരത്തെ ആര്യാടന്‍ ഷൗക്കത്തിനെതിരേ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ യുഡിഎഫ് നേതൃത്വം ഇന്ന് പി.വി. അന്‍വറിനെതിരേ പരസ്യമായിരംഗത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അന്‍വര്‍ നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്നും അന്‍വറിന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും എ പി അനില്‍കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. പരസ്യ പ്രതികരണം നടത്താതെ യുഡിഎഫ് നേതൃത്വത്തെ വിഷയം അറിയിക്കാമായിരുന്നുവെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW