Friday, March 13, 2026 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 08.12 PM

"നമ്മളില്ലേ..."എന്ന് മനോജ്‌ കെ ജയൻ; അറിയാത്ത പോലെ നില്‍ക്കാം, ഇപ്പോഴല്ലേ ഗ്ലാസ്‌ വയ്ക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലായെ എന്ന് ആരാധകർ

uploads/news/2025/05/783134/1000469064.jpg
Manoj k jayan (Image Source: Instagram)

അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല ഗായകൻ എന്നീ നിലകളിലടക്കം തിളങ്ങി നിൽക്കുന്ന ബഹുമുഖ പ്രതിഭയാണ് മനോജ് കെ ജയന്‍. മൂന്നര പതിറ്റാണ്ടിലേറെ മലയാളസിനിമയില്‍ സജീവമായി തുടരുന്ന താരം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും യാത്രകളും ഫോട്ടോഷൂട്ടുകളും താരം പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മനോജ് കെ. ജയൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയൊരു പോസ്റ്റ് ശ്രദ്ധിക്കപെടുകയാണ്.
ഫ്രാൻസിലെ പാരീസില്‍ നിന്നുള്ള ചിത്രമാണ് താരം പോസ്റ്റു ചെയ്തത്. "നമ്മളില്ലേ..." എന്ന ക്യാപ്ഷനാണ് ചിത്രത്തെ കൂടുതൽ രസകരമാക്കുന്നത്. കാരണം ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുപേർ പരസ്പരം ചുംബിക്കുന്നത് കാണാം. ഇത് കാണാത്ത പോലെ പുരം തിരിഞ്ഞു നിൽക്കുകയാണ് താരം.
നിരവധി ആരാധകർ പോസ്റ്റിനു രസകരമായ കമന്റുകൾ നൽകുന്നുണ്ട് . 'അറിയാത്ത പോലെ നില്‍ക്കാം, ഒന്നും കാണുന്നുമില്ല കേള്‍ക്കുന്നുമില്ല, ചത്തൊടുങ്ങേണ്ടി വന്നാലും നോക്കില്ല ഈ സെല്‍വം, ആയുർ രേഖക്ക് എന്തോ ഒരു വശപിശക്, കണ്ടാല്‍ മതി നമ്മള്‍ ഇതില്‍ ഇല്ല, ഇപ്പോഴല്ലേ ഗ്ലാസ്‌ വയ്ക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലായെ..." എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

1988-ല്‍ ദൂരദർശനില്‍ സം‌പ്രേക്ഷണം ചെയ്ത കുമിളകള്‍ എന്ന പരമ്പരയിലൂടെ മനോജ് കെ. ജയന്റെ അരങ്ങേറ്റം നടത്തി. 1987-ല്‍ റിലീസായ എന്റെ സോണിയ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്ത് ബിഗ് സ്‌ക്രീനിൽ തുടക്കം കുറിച്ചു. പെരുന്തച്ചൻ, സർഗ്ഗം എന്നീ ചിത്രങ്ങള്‍ മനോജ് കെ ജയന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ മനോജ് ശ്രദ്ധിക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആ സിനിമയ്ക്ക് ലഭിച്ചു. തുടർന്നിങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ നായകനായും ഉപനായകനായും വില്ലനായും തിളങ്ങി.
മണിരത്നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച ദളപതി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തമിഴിലും തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Monday 26 May 2025 08.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW