-->
ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജാലക്ഷ്മി കമല്‍ഹാസനെ കണ്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ദീര്‍ഘനാളായി കമല്‍ ഹാസനെ കാണണം എന്ന തേജാലക്ഷ്മിയുടെ ആഗ്രഹമാണ് അമ്മ ഉര്‍വശി സാധിച്ചുകൊടുത്തത്. കമല്‍ഹാസന്റെ ഓഫീസില്‍ ചെന്നാണ് ഇരുവരും കമല്‍ഹാസനെ കണ്ടത്. ജീവിതത്തില്‍ ആഗ്രഹിച്ച ഒരു നിമിഷം എന്ന് വൈകാരികമായ കുറിപ്പും തേജാലക്ഷ്മി പങ്കുവെച്ചിരുന്നു.
മകളുടെ ഈ പോസ്റ്റിന് അച്ഛന്‍ മനോജ് കെ ജയന്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘എന്റെ പ്രിയപ്പെട്ട കുഞ്ഞാറ്റ.. കമല്‍ സാറിനും അമ്മയ്ക്കുമൊപ്പമുളള സുവര്‍ണ്ണ നിമിഷങ്ങള്‍. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സാധിക്കട്ടെ. എല്ലാ ആശംസകളും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, ഉമ്മ ’എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.
അതേസമയം സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് തേജാ ലക്ഷ്മി. സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ലോഞ്ചും അടുത്തിടെ നടന്നിരുന്നു.