Monday, March 16, 2026 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 04.39 PM

' കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ചലച്ചിത്രാവിഷ്‌ക്കാരം' ; ' നരിവേട്ട' യെ പ്രശംസിച്ച് പി. ജയരാജന്‍

about,film

ടൊവിനോ തോമസ് നായകനായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് നരിവേട്ട. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്‍. കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ചലച്ചിത്രാവിഷ്‌കാരമാണ് നരിവേട്ട. അന്നത്തെ ഭരണകൂടവും പോലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് സിനിമ കൃത്യമായി വരച്ചു കാണിക്കുന്നെന്നും പി.ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

പി. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ടോവിനോ തോമസിനെ നായകനാക്കി പ്രിയ സുഹൃത്തും ഇരിട്ടി സ്വദേശിയുമായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടു.ചിത്രത്തിന്റെ കഥയും ഇരിട്ടിക്കാരന്‍ തന്നെ.യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ശ്രീ:അബിന്‍ ജോസഫ്. കൃത്യമായ രാഷ്ട്രീയം പറയുന്ന അതി മനോഹരമായ ഒരു ചലച്ചിത്രാവിഷ്‌കാരമാണ് 'നരിവേട്ട'.എകെ ആന്റണി മുഖ്യമന്ത്രിയും കെ സുധാകരന്‍ വനം വകുപ്പ് മന്ത്രിയും ആയിരുന്ന 2003 കാലഘട്ടത്തില്‍ നടന്ന മുത്തങ്ങ ആദിവാസി സമരവും പോലീസ് നരനായാട്ടും പുതു തലമുറയെ ഓര്‍മ്മിപ്പിക്കുന്നു ഈ സിനിമ.അന്നത്തെ ഭരണകൂടവും പോലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചു കാണിക്കുന്നു. കഥയാവുമ്പോള്‍ സംഭവങ്ങളുടെ ചിത്രീകരണം മാത്രമല്ല ഭാവനയും കേറിവരും. അതും സിനിമയില്‍ കാണാനാവും. അതേസമയം മാവോയിസ്റ്റ് ബന്ധം ചുമത്തി നടത്തുന്ന ആദിവാസി വേട്ടയെക്കുറിച്ചും പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നു.
മുന്‍നിര താരങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്വാളിറ്റിയില്‍ ഇത്തരമൊരു ചിത്രം പുറത്തിറങ്ങിയ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു...തീര്‍ച്ചയായും ഏവരും കാണുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട സിനിമയാണിത്....

അബിന്‍ ജോസഫിന്റെ തിരക്കഥയില്‍ അനുരാജ് മനോഹര്‍ ആണ് നരിവേട്ട സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂട്, തമിഴ് സംവിധായകനും നടനുമായ ചേരന്‍ എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW