Friday, March 13, 2026 Last Updated 18 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 04.29 PM

ഇന്ത്യന്‍ സിനിമയുടെ ഷോമാന്‍ 'രാജ് കപൂറിനെ അനുസ്മരിച്ച് കലാവിരുന്നൊരുക്കി ഐ സി സി ബുധനാഴ്ച ഫിയസ്റ്റ

uploads/news/2025/05/783112/89.gif

ദോഹ: ഇന്ത്യന്‍ കലകളെയും സംസ്‌കാരത്തെയും ആഘോഷിക്കുന്ന
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ
പ്രതിവാര സാംസ്‌കാരിക പരിപാടിയായ ബുധനാഴ്ച ഫിയസ്റ്റയില്‍തലമുറകളെ ആരാധകരാക്കിയ രാജ്കപൂറിനെ അനുസ്മരിച്ചു കൊണ്ടുള്ള കലാവിരുന്ന്അരങ്ങേറി.ഐസിസി അശോക ഹാളില്‍ നടന്ന പരിപാടിയില്‍
ഖത്തറിലെ വിവിധ ഐസിസി എഒകളും കലാ കേന്ദ്രങ്ങളും ഇന്ത്യന്‍ സിനിമയുടെ ഷോമാന്‍ 'രാജ് കപൂര്‍'സിനിമകളിലെ
ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത നിശഅവതരിപ്പിച്ചു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ അധ്യക്ഷതവഹിച്ചചടങ്ങില്‍
ഐസിസി മുന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണ കുമാര്‍ സ്വാഗതവും
ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദിയും പറഞ്ഞു.
ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍. ബാബു രാജന്‍, ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഷഫീക് അറക്കല്‍

Ads by Google
Monday 26 May 2025 04.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW