Friday, March 13, 2026 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 02.33 PM

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍ സംഘം ഇന്ന് ഖത്തറില്‍

ഇന്ത്യയുടെ ആന്തരിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ നയം, ഭരണഘടനാപരമായ പ്രതിബദ്ധതകള്‍ എന്നിവയെക്കുറിച്ച് വ്യക്തതയോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.
uploads/news/2025/05/783089/80.gif

ദോഹ: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരണം നല്‍കാന്‍നിയോഗിതരായ ഇന്ത്യന്‍ സംഘം ഇന്ന് ഖത്തറില്‍ എത്തും.
ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുക എന്ന സുപ്രധാന ദൗത്യത്തിനായാണ് സംഘം ഖത്തറില്‍ എത്തുന്നത്.എന്‍ സി പിവര്‍ക്കിങ് പ്രസിഡണ്ടായ സുപ്രിയ സൂല എം പി നയിക്കുന്ന സംഘമാണ് ഇന്ന് ഖത്തറില്‍ എത്തുന്നത്. മുന്‍വിദേശകാര്യസഹമന്ത്രി വി മുരളീധരനും സംഘത്തോടൊപ്പമുണ്ട്. ബിജെപി എംപി രാജീവ് പ്രതാപ് റൂഡി, എഎപി എംപി വിക്രംജീത്ത് സിംഗ് സഹ്നേയ്, എംപിമാരായ മനീഷ് തിവാരി, അനുരാഗ് സിംഗ് താക്കൂര്‍, ലവൂ ശ്രീകൃഷ്ണ ദേവരായലൂ, ആനന്ദ് ശര്‍മ, സയ്യിദ് അക്ബദറുദ്ദീന്‍ എന്നിവരാണ് ഖത്തറിലെത്തുന്നത്.
ഇന്ത്യയുടെ ആന്തരിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ നയം, ഭരണഘടനാപരമായ പ്രതിബദ്ധതകള്‍ എന്നിവയെക്കുറിച്ച് വ്യക്തതയോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 59 എംപിമാര്‍, മുന്‍ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ 32 രാജ്യങ്ങളിലേക്കും ബ്രസ്സല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തേക്കുമാണ്
ഏഴ് സംഘങ്ങളായി
സന്ദര്‍ശനം നടത്തുന്നത്.
ഖത്തര്‍ ഭരണകൂടപ്രതിനിധികളുമായും നയതന്ത്രഉദ്യോഗസ്ഥരുമായും, മാധ്യമ പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘംഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധനചെയ്യും
രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈജിപ്ത്, ഏതോപ്യാ,ദക്ഷിണാഫ്രിക്കഎന്നിരാജ്യങ്ങളിലേക്ക്പുറപ്പെടും.

ഷഫീക് അറക്കല്‍

Ads by Google
Monday 26 May 2025 02.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW