-->
കൊറിയോഗ്രാഫര്‍ ബാബ ബാസ്‌കറിനൊപ്പം ചുവടുവെച്ച് നടി സ്വാസിക. മാമന്‍ എന്ന സിനിമയുടെ ചിത്രീകരണവേളയിലേതാണ് രസകരമായ മുഹൂര്‍ത്തം.
ഡാന്‍സ് മാസ്റ്റര്‍ അടുത്തുളളപ്പോള്‍ നൃത്തം ചെയ്യാന്‍ എപ്പോഴും സമയമുണ്ടാകും, മിസ്സ് യു മാസ്റ്റര്‍ എന്ന കുറിപ്പിനൊപ്പമാണ് സ്വാസിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധിപേരാണ് ഇരുവരുടെയും നൃത്തത്തെ അഭിനന്ദിച്ച് എത്തിയത്. എത്ര പെട്ടെന്നാണ് സ്വാസിക മാസ്റ്ററുടെ ചുവടുകള്‍ക്കൊത്ത് ആടുന്നത്. എന്തൊരു ഭംഗിയാണ് തമിഴ് പെണ്ണായി സ്വാസികയെ കാണാന്‍ എന്ന് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.