-->
മോഹന്‍ലാലിന്റെ സന്തത സഹചാരിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ ്രൈഡവറായി എത്തി പിന്നീട് നിര്‍മ്മാതാവായി വളര്‍ന്ന ആന്റണി നടനും മോഹന്‍ലാലിന്റെ ബിസിനസ് പാര്‍ട്ണറും സുഹൃത്തും ഒക്കെയാണ്. ഇപ്പോള്‍ ആന്റണി പെരുമ്പാവൂരിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
'ആന്റണി, ഇന്ന് നിങ്ങളെ ആഘോഷിക്കുന്നത്, നമ്മള്‍ പങ്കിടുന്ന അതുല്യമായ ബന്ധത്തെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിക്കുന്നു. അത് കാലത്തിനനുസരിച്ച് വളര്‍ന്ന് കൊണ്ടേയിരിക്കുന്നു. സ്‌നേഹവും ഊഷ്മളതയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഒപ്പം ശാന്തിയ്ക്കും ആന്റണിക്കും വിവാഹ വാര്‍ഷിക ആശംസകളും നടന്‍ നേര്‍ന്നിട്ടുണ്ട്.
'ശാന്തിക്കും ആന്റണിക്കും, നിങ്ങളുടെ വാര്‍ഷികം നിങ്ങള്‍ ഒരുമിച്ച് കെട്ടിപ്പടുത്ത എല്ലാത്തിന്റെയും ആഘോഷമായിരിക്കട്ടെ. ഇനിയും വരാനിരിക്കുന്ന എല്ലാ സന്തോഷത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി മാറട്ടെ. വാര്‍ഷിക ആശംസകള്‍!', എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.
അതേസമയം, തുടരും ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം 220 കോടിയും പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്. ശോഭനയാണ് ചിത്രത്തില്‍ നായിക.