Sunday, March 15, 2026 Last Updated 32 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 25 May 2025 08.36 PM

ഗുജറാത്തിന്റെ ക്വാളിഫയര്‍ മോഹങ്ങൾക്ക് തടയിട്ട് ധോണിയും സംഘവും; ചെന്നൈയ്ക്ക് തകര്‍പ്പൻ ജയം

പ്ലേ ഓഫ് ഉറപ്പിച്ച ശേഷം ഗുജറാത്ത് തുടര്‍ച്ചയായി വഴങ്ങുന്ന രണ്ടാമത്തെ തോല്‍വിയാണിത്
uploads/news/2025/05/782937/11.gif
photo - twitter

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ അവസാന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 83 റണ്‍സിന് വീഴ്ത്തിയാണ് ധോണിപ്പട സീസണ്‍ ഫിനിഷ് ചെയ്തത്. ചെന്നൈ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 18.3 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

231 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഗുജറാത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഗുജറാത്തിനു നഷ്ടമായി. 9 പന്തില്‍ 13 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. മികച്ച ഫോമിലുള്ള നായകൻ ശുഭ്മാൻ ഗിൽ 13 റൺസിന് പുറത്തായി. പിന്നാലെയെത്തിയ ജോസ് ബട്ലറും (5) ഷെര്‍ഫെയ്ൻ റൂഥര്‍ഫോര്‍ഡും (0)നിരാശപ്പെടുത്തി.

സായ് സുദര്‍ശനാണ് ടൈറ്റന്‍സിന്‍റെ ടോപ് സ്‌കോറര്‍. താരം 28 പന്തില്‍ 6 ഫോറുകള്‍ സഹിതം 41 റണ്‍സെടുത്തു മടങ്ങി. 15 പന്തില്‍ 2 സിക്സുകള്‍ സഹിതം 19 റണ്‍സെടുത്ത് ഷാരൂഖ് ഖാനും പൊരുതാനൊരുങ്ങിയെങ്കിലും അധികനേരം ക്രീസില്‍ തുടരാനായില്ല. അവസാന ഘട്ടത്തില്‍ അര്‍ഷാദ് ഖാനും കൂറ്റനടികളുമായി ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. താരം 14 പന്തില്‍ 3 സിക്സുകള്‍ സഹിതം 20 റണ്‍സെടുത്തു.

ബൗളിങില്‍ സിഎസ്‌കെയ്ക്കായി നൂര്‍ അഹമദ് മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 21 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. അന്‍ഷുല്‍ കാംബോജും ഗുജറാത്തിനെ വിറപ്പിച്ചു. താരം 2.3 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദ്, മതീഷ പതിരാന എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Ads by Google
Sunday 25 May 2025 08.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW