-->
ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണരീതിയും ഒക്കെ ഇഷ്ടപ്പെട്ട് ഇവിടെയെത്തി കുടുംബത്തോടൊപ്പവും അല്ലാതെയും താമസമാക്കുന്ന നിരവധി വിദേശികളുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടേയും മികച്ച റോഡുകളുടേയും, ഗതാഗതസംവിധാനങ്ങളുടെയും മറ്റും കാര്യത്തില്‍ വിദേശരാജ്യങ്ങള്‍ ചിലപ്പോല്‍ മുന്‍പന്തിയിലാണെങ്കിലും ഇന്ത്യയിലെ ജീവിതരീതിയോടായിരിക്കും അവര്‍ക്ക് കൂടുതല്‍ താത്പര്യം. അതില്‍ ഒരാളാണ് അമേരിക്കയില്‍ നിന്നുള്ള ക്ലിസ്റ്റണ്‍ ഫിഷര്‍.
ഇന്ത്യയിലെ ജീവിതവുമായി ബന്ധപ്പെട്ട അനേകം കാര്യങ്ങള്‍ അവര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അമേരിക്കയില്‍ കിട്ടുന്ന പാലിനങ്ങളേയും പാലുത്പ്പന്നങ്ങളേയുംകാള്‍ താന്‍ ഇന്ത്യയില്‍ കിട്ടുന്ന പാല്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് ക്രിസ്റ്റന്‍ പറയുന്നത്. അമേരിക്കയില്‍ ആളുകള്‍ കുറഞ്ഞ കൊഴുപ്പുള്ള പാലാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഫുള്‍ ക്രീമായിട്ടുള്ള പാലാണ് എന്നും അതാണ് മികച്ചത് എന്നുമാണ് ക്രിസ്റ്റന്‍ പറയുന്നത്.
ഇക്കാര്യത്തില്‍ ഇന്ത്യ മുന്നിലാണ് എന്നും നല്ല ചായ കിട്ടുന്നത് ഇന്ത്യയിലാണ് എന്നുമാണ് ക്രിസ്റ്റന്‍ പറയുന്നത്. പാലിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്ന് നിങ്ങള്‍ക്കറിയാമോ, ആഗോള പാല്‍ ഉല്‍പാദനത്തിന്റെ 25 ശതമാനത്തിലധികം ഇന്ത്യയുടേതാണ് എന്നും അവര്‍ പറയുന്നു. യുഎസ്സില്‍ സ്‌കിംഡ് മില്‍ക്കില്‍ പൂജ്യം ശതമാനമാണ് കൊഴുപ്പ്. അതുപോലെ ഒരു ശതമാനം, രണ്ട് ശതമാനം, മുഴുവനും എടുത്താല്‍ 3.5% കൊഴുപ്പ് എന്നിങ്ങനെയാണ് വരുന്നത്. എന്നാല്‍, ഇതിനു വിപരീതമാണ് ഇന്ത്യയിലെ പാല്‍.
ഡബിള്‍ ടോണ്‍ഡ് മില്‍ക്കില്‍ ഒരു ശതമാനം കൊഴുപ്പും ടോണ്‍ ചെയ്ത പാലില്‍ 3 ശതമാനം കൊഴുപ്പും, സ്റ്റാന്‍ഡേര്‍ഡ് ചെയ്ത പാലില്‍ ഏകദേശം 4.5 ശതമാനം കൊഴുപ്പും, ഫുള്‍ ക്രീം മില്‍ക്കില്‍ 6 ശതമാനം വരെയുമാണ് കൊഴുപ്പ് എന്നും അവര്‍ പറയുന്നു. തനിക്ക് ഇന്ത്യയില്‍ കിട്ടുന്ന പാലാണ് ഇഷ്ടം. അതാണ് നല്ലത്. അതിന് കാരണം ഇപ്പോഴാണ് മനസിലാവുന്നത്. അത് കട്ടി കൂടിയ പാലാണ് എന്നും ക്രിസ്റ്റന്‍ പറയുന്നു. നിരവധിപ്പേരാണ് ക്രിസ്റ്റന്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.