Wednesday, March 11, 2026 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 11.40 AM

നത്തിങ് ഫോണിന്റെ ഈ മോഡല്‍ ഇപ്പോള്‍ 6000 രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

30000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റില്‍ ഉള്‍പ്പെടുത്താവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് നത്തിങ് ഫോണ്‍ 2എ. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് നത്തിങ് ഫോണ്‍ 2എയുടെ 8GB + 128GB പ്രാരംഭ മോഡലിന് 23,999 രൂപയായിരുന്നു വില. 8GB + 256GB മോഡലിന് 25,999 രൂപയും 12GB + 256GB മോഡലിന് 27,999 രൂപയും നല്‍കണമായിരുന്നു. എന്നാലിപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നത്തിങ് ഫോണ്‍ 2എയുടെ അടിസ്ഥാന മോഡല്‍ വെറും 17999 രൂപ വിലയില്‍ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് വേരിയന്റുകള്‍ യഥാക്രമം 19999 രൂപ, 21999 രൂപ വിലകളിലും എത്തുന്നു. അതായത് എല്ലാ വേരിയന്റുകള്‍ക്കും 6000 രൂപ ഡയറക്ട് ഡിസ്‌കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു.

ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5 ശതമാനം ഡിസ്‌കൗണ്ട് ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ട്. പരമാവധി 11100 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടായി ലഭ്യമാകുക. എന്നാല്‍ എക്‌സ്‌ചേഞ്ച് നല്‍കുന്ന ഫോണിന്റെ പഴക്കവും പ്രവര്‍ത്തനക്ഷമതയും മോഡലുമൊക്കെ വിലയിരുത്തിയാകും അന്തിമ മൂല്യം നിശ്ചയിക്കുക.
120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2412×1084 പിക്‌സലുകള്‍) FHD+ OLED ഫ്‌ലെക്‌സിബിള്‍ HDR10+ AMOLED ഡിസ്‌പ്ലേ ആണ് ഇതില്‍ ഉള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍ എന്നിവയും ഇതിന് ഉണ്ട്.

2.8GHz ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7200 പ്രോ 4nm പ്രോസസര്‍ ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. മാലി G610 MC4 ജിപിയു, 8GB/ 12GB LPDDR5 റാം, 128GB/256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5ല്‍ ആണ് പ്രവര്‍ത്തനം. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഈ നത്തിങ് ഫോണ്‍ 2എയില്‍ ഉള്ളത്. പ്രധാന ക്യാമറയും അള്‍ട്രാ വൈഡ് ക്യാമറയും 50MP ആണ്. 4K, 30 fps വരെ, ആക്ഷന്‍ മോഡ് എന്നിവയും ഇതിലുണ്ട്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.4 അപ്പേര്‍ച്ചര്‍ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

Ads by Google
Ads by Google
TRENDING NOW