Wednesday, March 11, 2026 Last Updated 25 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 11.38 AM

കഴിഞ്ഞ മാസം അവതരിപ്പിച്ച ഓപ്പോയുടെ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌കൗണ്ട് വിലയില്‍ സ്വന്തമാക്കാം

ഓപ്പോ കഴിഞ്ഞ മാസം അവതരിപ്പിച്ച ഒരു സ്മാര്‍ട്ട്‌ഫോണ്‍ വന്‍ വിലക്കുറവില്‍ ഇപ്പോഴും വാങ്ങാന്‍ ലഭ്യമായിരിക്കുന്നു. ഓപ്പോ A5 പ്രോ 5G (Oppo A5 Pro 5G) ആണ് ഡിസ്‌കൗണ്ടില്‍ ലഭ്യമായിരിക്കുന്നത്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ A5 പ്രോ 5Gയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. ഇപ്പോഴും ഇതേ വിലയില്‍ തന്നെയാണ് ഈ ഫോണ്‍ ഓപ്പോ വെബ്‌സൈറ്റിലും ആമസോണിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ഓപ്പോ എ5 പ്രോ 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ 16999 രൂപ പ്രാരംഭ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാകും. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1604 x 720 പിക്‌സലുകള്‍) HD+ സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 1000 nits പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയും ഉണ്ട്. ആം മാലി-G57 MC2 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകള്‍ ഓപ്പോ എ5 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 15ല്‍ ആണ് പ്രവര്‍ത്തനം. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് (50MP മെയിന്‍ ക്യാമറ, 2MP മോണോക്രോം ക്യാമറ) ഇതിലുള്ളത്. ഒപ്പം LED ഫ്‌ലാഷും ഉണ്ട്. ഫ്രണ്ടില്‍ f/2.0 അപ്പേര്‍ച്ചറുള്ള 8MP ക്യാമറയാണ് നല്‍കിയിരിക്കുന്നത്. IP66+IP68+IP69 റേറ്റിങ്, ഡ്യുവല്‍ സിം, 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 45W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 5800mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. മൊക്ക ബ്രൗണ്‍, ഫെതര്‍ ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാനാകും.

Ads by Google
Ads by Google
TRENDING NOW