Thursday, March 12, 2026 Last Updated 27 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 11.31 AM

8000 രൂപയില്‍ താഴെ വിലയില്‍ പുതിയ 5ജി ഫോണ്‍ അവതരിപ്പിച്ച് ലാവ

8000 രൂപയില്‍ താഴെ വിലയില്‍ പുതിയ 5ജി ഫോണ്‍ അവതരിപ്പിച്ച് ലാവ. ലാവ ഷാര്‍ക്ക് 5ജി (Lava Shark 5G) എന്ന സ്മാര്‍ട്ട്‌ഫോണാണ് വിപണിയില്‍ എത്തിയിരിയ്ക്കുന്നത്. 10000 രൂപ ബജറ്റില്‍ ഒരു 5ജി സ്മാര്‍ട്ട്‌ഫോണില്‍ നല്‍കാവുന്ന മികച്ച ഫീച്ചറുകളെല്ലാം ഈ 8000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണില്‍ ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്. ലാവ ഷാര്‍ക്ക് 5G യുടെ 4GB + 64GB മോഡലിന് 7,999 രൂപയാണ് വില. സ്റ്റെല്ലാര്‍ ഗോള്‍ഡ്, സ്റ്റെല്ലാര്‍ ബ്ലൂ നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും. ലാവ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലാവ ഇ-സ്റ്റോറില്‍ നിന്നും ഈ ഫോണ്‍ വാങ്ങാനാകും.

ഇന്ത്യയിലുടനീളം ഷാര്‍ക്ക് 5G ഉപയോക്താക്കള്‍ക്ക് സൗജന്യ സര്‍വീസ്@ഹോം സേവനം ലഭ്യമാണെന്നും ലാവ അറിയിച്ചിട്ടുണ്ട്. 6.75 ഇഞ്ച് (1612 × 720 പിക്‌സലുകള്‍) HD+ LCD സ്‌ക്രീന്‍, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ടാ കോര്‍ 6nm UNISOC T765 (2 x കോര്‍ടെക്‌സ് A76 2.3GHz, 6 x കോര്‍ടെക്‌സ് A55 2.1GHz വരെ ക്ലോക്ക് ചെയ്തതും) പ്രോസസ്സര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G57 MC2 ജിപിയു, 4GB LPDDR4x റാം, 64GB UFS 2.2 ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512GB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. കൂടാതെ 4G വെര്‍ച്വല്‍ റാമും ഈ ഫോണ്‍ നല്‍കും. ബ്ലോട്ട്വെയര്‍ ഇല്ലാതെ ക്ലീന്‍ ആന്‍ഡ്രോയിഡ് 15-ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം.

ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ലാവ ഷാര്‍ക്ക് 5ജി വാഗ്ദാനം ചെയ്യുന്നത്. അതില്‍ മെയിന്‍ ക്യാമറ 13MPയുടേത് ആണ്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഈ ലാവ ബജറ്റ് 5ജി ഫോണിലുണ്ട്. പൊടിയും സ്പ്ലാഷും പ്രതിരോധിക്കാന്‍ IP54 റേറ്റിങ് സഹിതമാണ് ലാവ ഷാര്‍ക്ക് 5ജി എത്തിയിരിക്കുന്നത്. ഡ്യുവല്‍ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C, 18W ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. എന്നാല്‍ ബോക്‌സില്‍ 10W ചാര്‍ജര്‍ ആണ് ലഭിക്കുക.

Ads by Google
Ads by Google
TRENDING NOW