-->
കൊച്ചി: കേരളത്തിലെ ദേശീയ പാത തകര്‍ച്ചയില്‍ രുക്ഷ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തില്‍ നിന്നോ, തികയില്ലെങ്കില്‍ സ്ഥാപന ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണമെന്ന് ജൂഡ് ആവശ്യപ്പെട്ടു. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ നികുതിപ്പണമല്ലേ ആര് ചോദിക്കാനാണെന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ദേശീയ പാതയിലെ നിര്‍മ്മാണ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കരാറുകാര്‍ക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
കേരളത്തിലെ ഈ വിഷയം ഗൗരവത്തോടെ കാണാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തിലെ പരാതി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ അറിയിച്ചിരുന്നു. കൂടാതെ നേരിട്ട് നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചതായി കേന്ദ്രം അറിയിച്ചത്.