-->
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 71,520 രൂപയാണ് . എന്നാൽ വീണ്ടും വില ഉയർന്നതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ തകർന്നിരിക്കുകയാണ്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ 8975 രൂപയില്‍ നിന്ന് 8940 രൂപയിലും പവന്‍ 280 രൂപ കുറഞ്ഞ് 71,800 രൂപയില്‍ നിന്ന് 71,520 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8940 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7360 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.
ഈ മാസം 15ന് 68,880 ലേക്ക് താഴ്ന്ന സ്വര്‍ണവില പിന്നീട് കയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം ഏഴായിരം രൂപയാണ് വര്‍ധിച്ചത്.
സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ജിഎസ്ടി(3%) , ഹോള്‍മാര്‍ക്ക് ചാര്‍ജ്(45രൂപ +18% ജിഎസ്ടി), പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈന് അനുസരിച്ച് മൂന്ന് മുതല്‍ 30-35 ശതമാനം വരെയാകാം. യുഎസ് വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണേക്കുമെന്ന സൂചനയായി കഴിഞ്ഞ മാസം രാജ്യത്തെ ചില്ലറ വില്‍പ്പന വളര്‍ച്ചാനിരക്ക് കുറഞ്ഞതും യുഎസ് കമ്പനികളുടെ ഉത്പാദന നിലവാരം ഇടിഞ്ഞതുമാണ് സ്വര്‍ണത്തിന് വീണ്ടും ഊര്‍ജമായത്.
മെയ് മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
മെയ് 1 - ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ
മെയ് 2 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
മെയ് 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 70,200 രൂപ
മെയ് 6 - ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു. വിപണി വില 72,200 രൂപ
മെയ് 7 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 72,600 രൂപ
മെയ് 8 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 73,040 രൂപ
മെയ് 9 - ഒരു പവൻ സ്വർണത്തിന് 920 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ
മെയ് 10 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 72,360 രൂപ
മെയ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,360 രൂപ
മെയ് 12 - രു പവൻ സ്വർണത്തിന് 1320 രൂപ കുറഞ്ഞു. വിപണി വില 71,040 രൂപ
മെയ് 13 - ഒരു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞു. വിപണി വില 70,120 രൂപ
മെയ് 14 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 70,440 രൂപ
മെയ് 15 - ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞു. വിപണി വില 68,880 രൂപ
മെയ് 16 - ഒരു പവൻ സ്വർണത്തിന് 1560 രൂപ ഉയർന്നു. വിപണി വില 68,880 രൂപ
മെയ് 17 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,880 രൂപ
മെയ് 18 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു.വിപണി വില 70,040 രൂപ
മെയ് 19 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു.വിപണി വില 69680 രൂപ
മെയ് 20 - ഒരു പവൻ സ്വർണത്തിന് 1760 രൂപ ഉയർന്നു.വിപണി വില 71,440 രൂപ