Friday, March 13, 2026 Last Updated 17 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 02.46 PM

ഐ.എം.എ റഫീഖ് സ്മാരക പ്രസംഗ മത്സരം പ്രാഥമിക റൗണ്ടിലെ വിജയികളെ പ്രഖ്യാപിച്ചു: ഫൈനല്‍ മത്സരം 31ന്

ഖത്തറിലെ പ്രമുഖര്‍ വിധികര്‍ത്താക്കളായെത്തുന്ന മത്സരത്തിനു ശേഷം വിജയികള്‍ക്ക്ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍ സമ്മാനങ്ങള്‍ നല്‍കും.
uploads/news/2025/05/782567/54.gif

ദോഹ: ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍(ഐ എം എഫ്) പ്രവാസി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഐ.എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മത്സരം ഫൈനല്‍ റൗണ്ടിലേക്ക്. ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍ നിന്നും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 18 പേര്‍ ഫൈനല്‍ റൗണ്ടില്‍ ഇടം നേടി. മേയ് 31 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ ഐ.സി.സി അശോക ഹാളിലാണ് ഫൈനല്‍ റൗണ്ടിലെ പ്രസംഗ പോരാട്ടങ്ങള്‍. വാശിയേറിയ മത്സരം നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 11 പേരാണ് ഫൈനല്‍ റൗണ്ടില്‍ ഇടം നേടിയത്. ആയിഷ ഹനാന്‍, അഫിന ഫൈസല്‍, ആയിഷ ഫാത്തിമ ബഷീര്‍, മുഹമ്മദ് നസാന്‍, ക്രിസ്റ്റല്‍ മറിയം ബിജു (എല്ലാവരും എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍), ശിശിര അര്‍ച്ചന (ഒലീവ് സ്‌കൂള്‍), സാന്‍വി ബിജീഷ് (ഭവന്‍സ്), മെഹ്ദിയ ഫാത്തിമ, ജ്വല്‍ സൂസന്‍ സെബാസ്റ്റ്യന്‍ ( ഇരുവരും നോബിള്‍ ഇന്റര്‍നാഷണല്‍), ദിയ രമേശ് (ലയോള സ്‌കൂള്‍).
ഹയര്‍സെക്കന്‍ഡറി: അയാന മുഹമ്മദ് (ഒലീവ്), നിവേദ്യ (ഭവന്‍സ്), ആരതി സുരേഷ് നായര്‍ (മുഹമ്മദ് റിസാന്‍, ലക്ഷ്മി സുരേഷ് കുമാര്‍, അഷ്‌ന ഫൈസല്‍ (മൂവരും എം.ഇ.എസ്), അറിന്‍ ജോബി (നോബ്ള്‍ സ്‌കൂള്‍).
ഖത്തറിലെ പ്രമുഖര്‍ വിധികര്‍ത്താക്കളായെത്തുന്ന മത്സരത്തിനു ശേഷം വിജയികള്‍ക്ക്
ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍ സമ്മാനങ്ങള്‍ നല്‍കും. ചടങ്ങില്‍ ഐ എം എഫ് പ്രസിഡന്റ് ഒ കെ പരുമല അധ്യക്ഷത വഹിക്കും.

ഷഫീക് അറക്കല്‍

Ads by Google
Friday 23 May 2025 02.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW