Friday, March 13, 2026 Last Updated 16 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 02.36 PM

മക്ക ICF വീട് നിര്‍മിച്ചു നല്‍കി

uploads/news/2025/05/782564/app.gif

മക്ക:- കേരള മുസ്ലിം ജമാഅത്തിന്റെ സാന്ത്വനം ദാറുല്‍ ഖൈര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മക്ക ICF വീട് നിര്‍മ്മിച്ചു നല്‍കി.
രണ്ടു പതിറ്റാണ്ടിലധികമായി മക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന മക്കരപ്പറമ്പ് സ്വദേശിക്കാണ് വീട് നല്‍കിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ മക്ക ICF പ്രസിഡന്റ് അബ്ദു റഷീദ് അസ്ഹരി തറക്കല്ലിട്ട പ്രവൃത്തി ക്ഷേമ കാര്യ സെക്രട്ടറി ജമാല്‍ കാക്കാടിന്റെ മേല്‍നോട്ടത്തിലാ യിരുന്നു പൂര്‍ത്തിയാക്കിയത്. മക്ക ICF ന്റെ മൂന്നാമത്തെ ദാറുല്‍ ഖൈര്‍ വീടാണിത്.
2018 ലെ പത്തുമല ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കാണ് ആദ്യ വീട് നല്‍കിയത്. പിന്നീട് വയനാട് പ്രളയ ബാധിതര്‍ക്ക് ഒരു വീടും നല്‍കി.
മക്ക ICF ന്റെ തന്നെ നാലാമതൊരു വീട് കൂടി പണി നടന്നു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ റമളാനില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള ഒരാള്‍ക്ക് ധന സഹായം ICF നല്‍കിയിരുന്നു. ജീവ കാരുണ്യ, സാന്ത്വന പ്രവര്‍ത്തഞങ്ങളില്‍ മക്ക ICF കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു.
വീടിന്റെ താക്കോല്‍ സമര്‍പ്പണം സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ ആശീര്‍വാദത്തോടെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നിര്‍വ്വഹിച്ചു. പേരോട് അബ്ദു റഹ്മാന്‍ സഖാഫി, സൗദി നാഷണല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി, സൗദി വെസ്റ്റ് സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂര്‍, അബൂബക്കര്‍ കണ്ണൂര്‍, നാസര്‍ തച്ചം പൊയില്‍, ഖയ്യൂo ഖാദിസിയ്യ , ഷബീര്‍ ഖാലിദ് സംബന്ധിച്ചു.

Ads by Google
Friday 23 May 2025 02.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW