Saturday, March 14, 2026 Last Updated 38 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 09.01 AM

60 കാരനെ കൊന്ന് കഷണങ്ങളാക്കി കറിവച്ച് റസ്റ്ററന്റ് ഉടമയും പങ്കാളിയും: വിചിത്ര സംഭവം ഫ്രാന്‍സില്‍

60, year, old, neighbour, killed, french, chef, partner, cook

വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഫ്രാന്‍സില്‍ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര വാര്‍ത്തയാണ് ഏറെ ഞെട്ടല്‍ സൃഷ്ടിക്കുന്നത്. ഒരു റസ്റ്ററന്റ് ഉടമയും മുന്‍ കശാപ്പുകാരനുമായ ഫിലിപ്പ് ഷ്‌നൈഡറും(69) പങ്കാളി നതാലി കാബൂബാസിയും(45) ചേര്‍ന്ന് 60 വയസ്സുള്ള ജോര്‍ജ്ജ് മെയ്ക്ലറെ കൊലപ്പെടുത്തിയതാണ് സംഭവം. ഫ്രാന്‍സിലെ വനഗ്രാമമായ ബ്രാസ്‌കില്‍ നിന്നും 2023 -ലാണ് ജോര്‍ജ്ജ് മെയ്ക്ലറെ കാണാതാകുന്നത്. പിന്നാലെ നടന്ന അന്വേഷണമാണ് ഒടുവില്‍ അയല്‍വാസികളുടെ അറസ്റ്റില്‍ അവസാനിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

താനും കാബൂബാസിയും ചേര്‍ന്ന് മെയ്ക്ലറുടെ വീട്ടില്‍ ഒരു മോഷണം ആസൂത്രണം ചെയ്തതായി ഷ്‌നൈഡര്‍ പോലീസിനോട് സമ്മതിച്ചു. മോഷണം നടത്തുന്നതിനിടെ ജോര്‍ജ്ജിന്റെ വായ് മൂടിക്കെട്ടിയ ശേഷം കെട്ടിയിട്ടു. മോഷണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മരിച്ച് കിടക്കുന്ന ജോര്‍ജ്ജിനെയാണ് കണ്ടത്. പിന്നാലെ മൃതദേഹം മറയ്ക്കുന്നതിന്റെ ഭാഗമായി പലതായി വെട്ടി നുറുക്കി കഷ്ണങ്ങളാക്കി. ചില ഭാഗങ്ങള്‍ കത്തിച്ച് കളഞ്ഞു. മറ്റ് ചില ഭാഗങ്ങള്‍ പല ഇടത്തായി വിതറിയെന്നും ഫിലിപ്പ് ഷ്‌നൈഡര്‍ കുറ്റസമ്മതം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നത് ഭീകരമായ കാര്യമാണ്', ബകൃത്യത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തും മുമ്പ് ഫിലിപ്പ് ഷ്‌നൈഡര്‍ പോലീസിനോട് പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ചില ശരീര ഭാഗങ്ങള്‍ താന്‍ പച്ചക്കറികളോടൊപ്പം ഇട്ട് തിളപ്പിച്ചെന്ന് ഫിലിപ്പ് ഷ്‌നൈഡര്‍ വിചാരണ വേളയില്‍ കോടതിയില്‍ സമ്മതിച്ചു. ഈ രീതി നേപ്പാളില്‍ നിന്നും പഠിച്ചതാണെന്നും ശരീരഭാഗങ്ങള്‍ അഴുകുന്നതിന്റെ ഗന്ധം മറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫിലിപ്പ് ഷ്‌നൈഡറിനെയും നതാലി കാബൂബാസിയെയും കൂടാതെ ഒരു 25 വയസുകാരനും കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. ഇയാളാണ് ശരീരഭാഗങ്ങള്‍ മറവ് ചെയ്യാനും പാചകം ചെയ്യാനും ദമ്പതികളെ സഹായിച്ചത്. മൃതദേഹം എല്ലില്‍ നിന്ന് വേര്‍പെടും വരെ പാചകം ചെയ്യാനും ആരെങ്കിലും ചോദിച്ച് വന്നാല്‍ അത് നായ്ക്കള്‍ക്കുള്ള ഭക്ഷണമാണെന്ന് പറയണമെന്നും ഫിലിപ്പ് പറഞ്ഞിരുന്നതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയെന്ന് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ജോര്‍ജ്ജ് മെയ്ക്ലറെ മകള്‍. അച്ഛനെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കേസ് ആരംഭിച്ചത്. താന്‍ ബ്രിട്ടാനിയിലേക്ക് പോകുന്നുവെന്ന സന്ദേശം അച്ഛനില്‍ നിന്നും ലഭിച്ചെന്നും എന്നാല്‍ അത് അച്ഛന്റെ ശൈലിയുള്ള ഒന്നായിരുന്നില്ലെന്നും മകള്‍ പോലീസിനോട് പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞ് പോലീസ് അന്വേഷണത്തിനിടെയാണ് ഷ്‌നൈഡറെയും കാബൂബാസിയെയും മൈക്ലറുടെ വാനുമായി കണ്ടെത്തിയത്. വാന്‍ തങ്ങള്‍ക്ക് മൈക്ലര്‍ വാടകയ്ക്ക് നല്‍കിയെന്നായിരുന്നു ദമ്പതികള്‍ പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ വാനില്‍ രക്തക്കറയും ശരീരഭാഗങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെയാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW