-->
തൃശൂര്‍ : ആമ്പല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ വഴിയില്‍ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന കുടുംബം നേരത്തേ തന്നെ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ലാതെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ കാറില്‍ ഉണ്ടായിരുന്ന മാതാപിതാക്കളും ഇരട്ടക്കുട്ടികളുമാണ് രക്ഷപ്പെട്ടത്. ഐക്കര സജിയും കുടുംബവുമാണ് വന്‍ ദുരന്തത്തില്‍ നിന്നും ഭാഗ്യം കൊണ്ട് പുതുജീവിതം കിട്ടിയത്.
കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാകാന്‍ കാരണമായി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
പുതുക്കാട് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് പിന്നീട് തീയണച്ചു തടസ്സപ്പെട്ടുപോയ ഗതാഗതം പുന: സ്ഥാപിച്ചു. റോഡിന് നടുവില്‍ കാര്‍ കത്തിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതതടസ്സം നേരിട്ടു. പ്രസവം കഴിഞ്ഞ് നവജാതശിശുക്കളായ ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്. കാറില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ തന്നെ പരിഭ്രാന്തരായ കുടുംബം ഡോര്‍ തുറന്ന് പുറത്തിറങ്ങുകയും സാധനങ്ങള്‍ പുറത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. എല്ലാവരും പുറത്തിറങ്ങുകയും ചെയ്തു.
ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്നവരേക്കുറിച്ചുള്ള കുടുതല്‍ വിവരം പുറത്തുവരുന്നതേയുള്ള. കാര്‍ മുരിങ്ങുര്‍ സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം വലിയ ആശ്വാസമായി മാറിയിട്ടുണ്ട്.