Friday, March 13, 2026 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 09.17 PM

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്‌ ; ഒരു മാറ്റവുമായി ലക്നൗ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു. ടോസ് ലഭിച്ചിരുന്നെങ്കില്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ലഖ്‌നൗ നായകന്‍ റിഷഭ് പന്തും പ്രതികരിച്ചു.

പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാൻ കച്ചമുറുക്കിയാണ് ഗുജറാത്ത് ഇറങ്ങുന്നത്. നിലവിൽ 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. അങ്ങനെയെങ്കില്‍ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ തോറ്റാലും പിന്നീട് ഒരവസരം കൂടി ലഭിക്കും. ലക്നൗ സൂപ്പര്‍ ജയന്റ്സാകട്ടെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. 12 മത്സരങ്ങളിൽ നിന്ന് 5 വിജയവും 7 തോൽവിയും സഹിതം 10 പോയിന്റുകളുമായി ലക്നൗ 7-ാം സ്ഥാനത്താണ്.

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പര്‍), ഷെർഫാൻ റൂഥർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

ഇംപാക്ട് പ്ലെയേഴ്സ്: സായ് സുദർശൻ, അനുജ് റാവത്ത്, മഹിപാൽ ലോംറോർ, വാഷിംഗ്ടൺ സുന്ദർ, ദസുൻ ഷനക.
ലക്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചൽ മാർഷ്, ഐഡൻ മാർക്രം, റിഷഭ് പന്ത് (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരാൻ, ആയുഷ് ബഡോണി, അബ്ദുൾ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ആവേശ് ഖാൻ, ആകാശ് ദീപ്, വിൽ ഒറൂർക്ക്.

ഇംപാക്ട് പ്ലെയേഴ്സ്: ആകാശ് സിംഗ്, എം സിദ്ധാർത്ഥ്, രവി ബിഷ്‌ണോയ്, ഡേവിഡ് മില്ലർ, അർഷിൻ കുൽക്കർണി.

Ads by Google
Ads by Google
TRENDING NOW