-->
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ 101ാം ജന്മവാര്‍ഷികാഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ലഖ്‌നൗ സന്ദര്‍ശിച്ചിരുന്നു. ഔദ്യോഗിക പരിപാടികള്‍ക്ക് വേണ്ടിയായിരുന്നു പ്രധാനമന്ത്രി ലഖ്‌നൗവിലെത്തിയത്. എന്നാല്‍, പരിപാടി തീര്‍ന്നതിന് പിന്നാലെ സ്‌റ്റേജും മറ്റും അലങ്കരിക്കാനായി എത്തിച്ചിരുന്ന പൂച്ചട്ടികളും പൂ ചെടികളും പ്രദേശവാസികള്‍ എടുത്ത് കൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പരിപാടികളുടെ ഒരുക്കങ്ങളുടെ ഭാഗമായി റോഡരികില്‍ സ്ഥാപിച്ചിരുന്ന വെര്‍ട്ടിക്കിള്‍ പൂച്ചട്ടികള്‍, സ്‌കൂട്ടറിലും ബൈക്കിലുമായെത്തിയ പ്രദേശവാസികള്‍ എടുത്ത് കൊണ്ടുപോവുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ റോഡരികില്‍ ഒരുക്കി വച്ചിരിക്കുന്ന അലങ്കാര പൂച്ചട്ടികള്‍ കാണാം. അതിനടുത്തായി പോലീസുകാരടക്കം നിരവധി ആളുകള്‍ നില്‍ക്കുന്നു.
ചിലര്‍ ഇരുചക്രവാഹനങ്ങളില്‍ എത്തി എല്ലാവരും നോക്കി നില്‍ക്കെ ചെടിച്ചട്ടികളുമായി വാഹനങ്ങളില്‍ പോകുന്നു. ചിലര്‍ ഒരു പൂച്ചട്ടിയാണ് എടുത്തതെങ്കില്‍ മറ്റ് ചിലര്‍ ഇരുചക്രവാഹനങ്ങളില്‍ കൊണ്ട് പോകാന്‍ പറ്റുന്നത്രയും എടുക്കുന്നതും കാണാം. സ്‌കൂളും കുട്ടികളുമായെത്തിയവരാണ് ചെടിച്ചട്ടികളുമായി കടന്നത്. വീഡിയോ മണിക്കുറുകള്‍ക്കുള്ളില്‍ അരലക്ഷത്തോളം പേരാണ് കണ്ടത്. മോദി ജി ലഖ്‌നൗ വിട്ടതോടെ ലഖ്‌നൗവിലെ ജനങ്ങള്‍ പൂച്ചട്ടികള്‍ മോഷ്ടിക്കാന്‍ തുടങ്ങിയെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോ ചിത്രീകരിക്കുന്നയാള്‍ നിങ്ങള്‍ എന്തിനാണ് അവ ഇവിടെ നിന്ന് കൊണ്ടുപോകുന്നതെന്ന് ചോദിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും ശ്രദ്ധിക്കാതെ ചെടിച്ചെട്ടികളുമായി പോകുന്നു. വീഡിയോ വൈറലായതോടെ പ്രദേശവാസികളുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് കൊണ്ട് ഓണ്‍ലൈനില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു.
मोदी जी लखनऊ से चले गए और लखनऊ वालों ने गमले चुराना शुरू कर दिया😂😂 pic.twitter.com/TqlVHGfgmH— Kavish Aziz (@azizkavish) December 25, 2025