-->
സോഷ്യല്‍ മീഡിയ വഴി താരങ്ങളായി മാറിയ ഒരുപാട് സാധാരണക്കാരുണ്ട്. തങ്ങളുടെ മേഖലയിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുമ്പോഴാണ് ഇവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നതും വൈറൽ ആകുന്നതും.
അത്തരത്തിൽ മനോഹരമായ രസകരമായ അനേകം വീഡിയോകള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.
ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് നെറ്റിസണ്‍സിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ലണ്ടനിലെ തെരുവില്‍ ഇളനീർ വില്‍ക്കുന്ന ഒരു യുവാവിന്റേതാണ് വീഡിയോ.
ഈ യുവാവ് ഇന്ത്യക്കാരനല്ലെന്നുള്ളതാണ് വീഡിയോയിലെ പ്രേത്യേകത. എന്നാൽ ശരിക്കും ഇന്ത്യക്കാരന്റേത് പോലെ തന്നെയാണ് ഇയാളുടെ സംസാരവും പെരുമാറ്റവും.
ഒരു വാഹനത്തിന്റെ പിൻഭാഗം തുറന്ന് വച്ച് അതിലാണ് യുവാവ് ഇളനീർ വച്ചിരിക്കുന്നത്. അവിടെ വച്ച് തന്നെ അത് വെട്ടി അതില്‍ സ്ട്രോയും ഇട്ട് നല്‍കുന്നത് വീഡിയോയിൽ കാണാം. കൂട്ടത്തിൽ അയാളുടെ സംഭാഷണവും കേൾക്കാം ആരേയും ആകർഷിക്കുന്ന തരത്തിൽ ഹിന്ദിയിലാണ് യുവാവിന്റെ സംസാരം. ശരിക്കും ഒരു ഇന്ത്യക്കാരനെ പോലെ തന്നെ മനോഹരമായിട്ടാണ് ഇയാള്‍ ഹിന്ദി സംസാരിക്കുന്നത്.
എടുക്കൂ എന്നർത്ഥം വരുന്ന ഹിന്ദി വാക്കായ ‘ലേലോ‘ എന്നും തേങ്ങാവെള്ളം കുടിക്കൂ എന്നുള്ളതിന്, 'നാരിയേല്‍ പാനി പീ ലോ' എന്നും പറയുന്നുണ്ട്. ഒപ്പം വേഗം വേഗം എന്നുള്ളതിന് ഹിന്ദിയിൽ ‘ജല്‍ദി ജല്‍ദി’ എന്നും യുവാവ് പറയുന്നത് വീഡിയോയിൽ കേള്‍ക്കാം.
ഈ വീഡിയോ ഏറ്റവും അധികം ആകർഷിച്ചിരിക്കുന്നതും ഇന്ത്യക്കാരെയാണ്. അനേകങ്ങളാണ് യുവാവിന്റെ ഹിന്ദി സംസാരത്തെ അഭിനന്ദിച്ചുകൊണ്ട് രസകരമായ കമന്റുകള്‍ നല്‌കിയിരിക്കുന്നത്.
'ഇയാള്‍ക്ക് എത്രയും പെട്ടെന്ന് ആധാർ കാർഡ് നല്‍കണം, ഇയാളെ ഇന്ത്യക്കാരനായി അംഗീകരിക്കണം, ബ്രിട്ടീഷുകാർ പോലും ഇപ്പോള്‍ ഹിന്ദി പഠിക്കുകയാണ്...' എന്നതടക്കമാണ് കമന്റുകൾ.
ഷെയർ ചെയ്തതിന് പിന്നാലെ വീഡിയോ 1.1 മില്ല്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധി ലൈക്കുകളും വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്.