Friday, March 13, 2026 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 03.02 PM

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ്ഖത്തര്‍: നേഴ്സസ് ദിനാഘോഷം മെയ് 23, 24 തീയതികളില്‍

23ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വൈകുന്നേരം 5 മണിമുതല്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ മാനസികാ രോഗ്യ കേന്ദ്രത്തിലെ സി ഇ ഒ ഇയാന്‍ ഫ്രാന്‍സിസ് ടുളി മുഖ്യാഥിതിയായിരിക്കും.
uploads/news/2025/05/782423/11.gif

ദോഹ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ്ഖത്തര്‍ (ഫിന്‍ഖ്യൂ) സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷം മെയ് 23, 24 തീയതികളില്‍
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലും, അന്‍സാരി കോംപ്ലക്‌സിലുമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു. 23ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വൈകുന്നേരം 5 മണിമുതല്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ മാനസികാ രോഗ്യ കേന്ദ്രത്തിലെ സി ഇ ഒ ഇയാന്‍ ഫ്രാന്‍സിസ് ടുളി മുഖ്യാഥിതിയായിരിക്കും.
ഫിന്‍ഖ്യൂഅംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ചടങ്ങില്‍ മികച്ച സേവനം കാഴ്ചവച്ച
നേഴ്‌സുമാര്‍ക്ക് ഡെയ്സി അവാര്‍ഡ്കളും ഫിന്‍ക്യുഎയ് ഞ്ചല്‍ അവാര്‍ഡുകളും സമ്മാനിക്കും.സെക്കണ്ടറി, ഹയര്‍സെക്കണ്ടറിപരീക്ഷകളില്‍ഉന്നത വിജയം നേടിയഫിന്‍ഖ്യൂഅംഗങ്ങളുടെ മക്കള്‍ക്ക്ഫിന്‍ഖ്യൂ എജ്യുകേഷന്‍ എക്‌സലന്‍സി അവാര്‍ഡ്കള്‍ നല്‍കും. റിഥംബാന്‍ഡ് ഖത്തര്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. നഴ്‌സ് മാരുടെ ശാക്തീകരണം; സാങ്കേതിക ക്ഷമത, നൂതന സാങ്കേതികവിദ്യ, ക്ഷേമം എന്ന പ്രമേയത്തില്‍
24ന് വെള്ളിയാഴ്ച അന്‍സാരികോംപ്ലക്‌സില്‍ നടക്കുന്ന എഡ്യുകേഷന്‍ആക്ടിവിറ്റി പ്രോഗ്രാമില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നേഴ്‌സിങ്ഡയറക്ടര്‍ അഹമ്മദ്‌ലത്തീഫ്മുഹമ്മദ്അബുജാബിര്‍,സിങ്കപ്പൂര്‍എംബസികോണ്‍സുലര്‍ സുമയ്യ ബഖ് വി,ഐ ബി പി സി പ്രസിഡന്റ് താഹാമുഹമ്മദ്, പി എഫ് എസികോ-ചെയര്‍പേഴ്‌സണ്‍ ഇസ്സമുഹമ്മദ്എന്നിവര്‍ പങ്കെടുക്കും.ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായിസംഘടി പ്പിക്കുന്നഡി എച്ച് പി അനുവദിനമായ സെമിനാറില്‍ വിവിധ വിഷയങ്ങളില്‍പ്രമുഖര്‍ ക്ലാസ്സുകള്‍ നയിക്കും രെജിസ്‌ട്രേഷനിലൂടെ 300ല്‍ പരം ആളുകള്‍ പങ്കെടുക്കുന്ന സെമിനാര്‍ രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ യാണ് നടക്കുക. ഉത്ഘാടന ചടങ്ങില്‍ അമേരിക്ക ആസ്ഥാനമായ ഡെയ്സി ഫൗണ്ടേഷന്റെ ഖത്തറിലെ പ്രഥമ അവാര്‍ഡ് ഫിന്‍ഖ്യൂവിന് വേണ്ടി
പ്രസിഡന്റ് ബിജോയ് ചാക്കോ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നേഴ്‌സിങ്ഡയറക്ടര്‍ അഹമ്മദ്‌ലത്തീഫ്മുഹമ്മദ്അബുജാബിറില്‍ നിന്നും ഏറ്റുവാങ്ങും. ചടങ്ങില്‍ ഫിന്‍ഖ്യൂ ന്യൂസ് ലെറ്റര്‍ സിങ്കപ്പൂര്‍ എംബസികോണ്‍സുലര്‍ സുമയ്യ ബഖ് വി ചീഫ്എഡിറ്റര്‍ അന്‍പു സെല്‍വിക്ക് നല്‍കിപ്രകാശനം ചെയ്യും.
ക്യു എല്‍ എം, ഖ്വിഷ്, സിറ്റി എക്‌സ്‌ചേഞ്ച്, റിയാദമെഡിക്കല്‍ സെന്റര്‍, ഇന്റര്‍ ഗള്‍ഫ് എന്നിവരാണ്പരിപാടിയുടെ മുഖ്യപ്രയോജകര്‍.
വെസ്റ്റ് ബെ അന്‍സാര്‍ കോംപ്ലക്‌സ് ഓഡിറ്റോറിയ ത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫിന്‍ഖ്യൂ
പ്രസിഡന്റ് ബിജോയ് ചാക്കോ, ജനറല്‍ സെക്രട്ടറി നിഷമോള്‍, വൈസ് പ്രസിഡന്റ്ശാലിനി പോള്‍, പ്രോഗ്രാം കോഡിനേറ്റര്‍മാരായ ചാള്‍സ്, നിയാദ്, പ്രോഗ്രാംലീഡ്ജിഫിന്‍ പോള്‍, മാഗസിന്‍ ചീഫ്എഡിറ്റര്‍
അന്‍പുസെല്‍വി എന്നിവര്‍ പങ്കെടുത്തു.

ഷഫീക് അറക്കല്‍

Ads by Google
Thursday 22 May 2025 03.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW