-->
ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാവക്കാട് ഫെസ്റ്റ് സംഗീത വിരുന്ന് മെയ് 22ന് വ്യാഴാഴ്ച ഐ സി സി അശോകഹാളില്‍ നടക്കുമെന്ന് ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു. ചാവക്കാട് പ്രദേശത്തെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക യെന്നലക്ഷ്യത്തോടെനടത്തുന്ന സംഗീത വിരുന്നില്‍ ചാവക്കാട് സ്വദേശികളായ ശിഹാബ് പാലപ്പെട്ടി(പട്ടുറുമാല്‍ ഫെയിം ), ഗായകനുംവാട്ടര്‍ ഡ്രംപെര്‍ഫോമന്‍സറുമായ ഷിയാമജീദ്, ഷെയഖ് അബ്ദുല്ല (പട്ടുറുമാല്‍ ഫെയിം) എന്നിവരോടൊപ്പം ദോഹയിലെ ചാവക്കാട് നിവാസികളായ പിന്നണി ഗായകന്‍ ഹരീബ് ഹുസൈന്‍, ഹിബബദറുദ്ധീന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നിനൊപ്പം ചാവക്കാട്പ്രവാസി അസോസോയേഷന്‍ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തകലാവിരുന്നും അരങ്ങേറും. ഖത്തറില്‍ ആദ്യമായാണ് വാട്ടര്‍ ഡ്രം പെര്‍ഫോമന്‍സിന് വേദിയൊരുങ്ങുന്നത്. 22ന് വൈകുന്നേരം7 മണിമുതല്‍ നടക്കുന്ന പരിപാടി ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉത്ഘാടനം ചെയ്യും.കലാ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസലോകത്തും ചാവക്കാട് പ്രദേശത്തും ജീവകാരുണ്യമേഖലയിലും സംഘടന സജീവമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചാവക്കാട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ്പ്രസിഡന്റ്കബീര്‍ തെരുവത്ത്, ജനറല്‍ സെക്രട്ടറി ഷെറിന്‍ പരപ്പില്‍,ട്രഷറര്‍ രഞ്ജിത്ത് പി എന്‍,ആര്‍ട്ടിസ്റ്റുകളായ ശിഹാബ്പാലപ്പെട്ടി, ഷിയാമജീദ്, ഷെയഖഅബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.
ഷഫീക്ക് അറക്കല്‍