-->
ദോഹ : ഖത്തറിലെ അടൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ( സീഖ )യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ സീലിയോണ്‍ സൊല്യൂഷന്‍സ് - ACE ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു.
വുക്കൈര്‍ ആല്‍ഫ കേംബ്രിഡ്ജ് സ്‌കൂളില്‍ നടന്ന ടൂര്‍ണമെന്റില്‍ ഏഴോളം രാജ്യങ്ങളില്‍ നിന്നുള്ള 140 ബാഡ്മിന്റണ്‍ താരങ്ങള്‍ പങ്കെടുത്തു.
ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്‌സ് ബോഡിയുടെ നിയന്ത്രണത്തില്‍ മൂന്ന് ക്യാറ്റഗറിയില്‍ ആയി സംഘടിപ്പിച്ച മത്സരങ്ങളില്‍ കാറ്റഗറി D ഇല്‍ ബാഡ്മിന്റണ്‍ സിറ്റി ക്ലബ്ബിലെ ഷഹീന്‍, സുശീല്‍ എന്നിവരും കാറ്റഗറി E ഇല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മുഹമ്മദ് റജബ്, ഷബീര്‍ ടി കളത്തില്‍ എന്നിവരും കാറ്റഗറി A ഇല്‍ മാര്‍വെല്‍ ബാഡ്മിന്റണ്‍ ക്ലബ്ബിലെ അബ്ദുല്‍ മാലിക്, റസൂ അഹ്മദ് എന്നിവരും വിജയികളായി. സമ്മാനദാനചടങ്ങില്‍ സീഖ അലുംനി പ്രസിഡന്റ് ശ്രീനാഥ് പറമ്പത് അധ്യക്ഷനായിരിന്നു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് ഓകെ പരുമല, എഞ്ചിനിയേര്‍സ് ഫോറം പ്രസിഡന്റ് ആഷിഖ് അഹമ്മദ് , ജനറല്‍ സെക്രട്ടറി സാകിര്‍ ഹുസൈന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി ലബീബ്, സീലിയോണ്‍ സൊല്യൂഷന്‍സ് ജനറല്‍ മാനേജര്‍ സെല്‍വകുമാരന്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി. ആതിര സ്വാഗതവും അലുംനി ജനറല്‍ സെക്രട്ടറി റിജോ റോയി നന്ദി രേഖപ്പെടുത്തി.
ഷഫീക് അറക്കല്‍