Friday, March 13, 2026 Last Updated 18 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 03.35 PM

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് 'മെഗാ രക്തദാന ക്യാമ്പ്' ജൂണ്‍ 13-ന് ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്ററില്‍

ജൂണ്‍ 13-ന് വെള്ളിയാഴ്ചരാവിലെ 8മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന രക്തദാനക്യാമ്പില്‍ 400ല്‍പരം ദാതാക്കളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
uploads/news/2025/05/782258/ew.gif

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് 'കേരള യൂണിറ്റി ബ്ലഡ്ഡൊണേഷന്‍ ഡ്രൈവ്' എന്ന പേരില്‍ ജൂണ്‍ 13-ന് വെള്ളിയാഴ്ച ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍അറീയിച്ചു. Many hearts one mission' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ബ്ലഡ് ഡോണഴ്‌സ് കേരള യുമായിചേര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലാ സംഘടനകളുടെയും, ആരോഗ്യ മേഖലയിലെ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ ഉദ്യമം മലയാളി പ്രവാസി സമൂഹത്തിന്റെ ഐക്യവും, ആതിഥേയ രാജ്യത്തോടുള്ള നന്ദിയും പ്രകടിപ്പിക്കുന്നതിനുള്ള ശ്രമമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജൂണ്‍ 13-ന് വെള്ളിയാഴ്ചരാവിലെ 8മുതല്‍ ഉച്ചയ്ക്ക് 2മണിവരെ നടക്കുന്ന രക്തദാനക്യാമ്പില്‍ 400ല്‍പരം ദാതാക്കളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിള്‍ ഫോം മുഖേനയാണ് രജിസ്ട്രേഷന്‍ നടപടികള്‍ ക്രമീകരിക്കുക.ഖത്തര്‍ പ്രവാസി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നകേരളത്തിലെ 13ജില്ലകളില്‍ നിന്നുള്ള സംഘടനകളിലെ അംഗങ്ങള്‍ ഭാഗമാകുന്നരക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ വാര്‍ത്താസമ്മേളന വേദിയില്‍ അഡൈ്വസറിബോര്‍ഡ്‌ചെയര്‍മാന്‍നാരായണന്‍പ്രകാശനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ഖത്തര്‍ പ്രൊവിന്‍സ്
വനിതാ വിഭാഗം പ്രസിഡന്റ് ഷീല ഫിലിപ്പോസ്,
കുവാഖ്പ്രസിഡന്റ് നൗഷാദ് അബു,ഫിന്‍ക്യു പ്രസിഡന്റ് ബിജോയ് ചാക്കോ എന്നിവര്‍ സാന്നിധ്യം വഹിച്ചു.
ദോഹ അലിഷാന്റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ഖത്തര്‍ പ്രൊവിന്‍സ്‌ചെയര്‍മാന്‍ സുരേഷ് കരിയാട്, പ്രസിഡന്റ് സിയാദ് ഉസ്മാന്‍,ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കുമാര്‍ചാലില്‍,അഡൈ്വസറിബോര്‍ഡ്‌ചെയര്‍മാന്‍ നാരായണന്‍, ജോയിന്‍ ട്രഷറര്‍ ഹരികുമാര്‍,ബ്ലഡ് ഡോണേഴ്‌സ് കേരള പ്രതിനിധി സബിന്‍ സാബുഎന്നിവര്‍ പങ്കെടുത്തു.

ഷഫീക് അറക്കല്‍

Ads by Google
Wednesday 21 May 2025 03.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW