-->
ബനാറസ് സില്‍ക്കില്‍ അണിയിച്ചൊരുക്കിയ ഔട്ട്ഫിറ്റില്‍ റെഡ് കാര്‍പെറ്റില്‍ തിളങ്ങി ജാന്‍വി കപൂര്‍. ചൊവ്വാഴ്ച നടന്ന 78-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇഷാനും വിശാല്‍ ജെത്വക്കും ഒപ്പമാണ് ജാന്‍വി എത്തിയത്.
ജാന്‍വിയോടൊപ്പം ചലച്ചിത്ര നിര്‍മാതാവായ കരണ്‍ ജോഹറും ഫിലിം ഫെസ്റ്റിവലില്‍ എത്തിയിരുന്നു.ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രമായ ഹോംബൗണ്ട് അണ്‍ സെര്‍ട്ടൈന്‍ റെഗാര്‍ഡ് വിഭാഗത്തില്‍ കാനില്‍ പ്രദര്‍ശിപ്പിച്ചു.
തരുണ്‍ തഹിലിയാനിയാണ് ജാന്‍വിയുടെ ഔട്ട്ഫിറ്റ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.