Saturday, March 14, 2026 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 12.32 PM

കറുത്ത കൂളിംഗ് വച്ച് ലഹങ്ക ധരിച്ച് പാരിസ് മെട്രോയിലെത്തിയ സുന്ദരിക്കുട്ടി: ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു

indian, girl, lehenga, paris, metro

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമണിഞ്ഞ് പാരീസ് മെട്രോയില്‍ കറുത്ത കൂളിംഗ് ഗ്ലാസുമിട്ട് ഇരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'പാരീസ് ദേശി ബാഡ്ഡിക്ക് തയ്യാറാകാതിരുന്നപ്പോള്‍'എന്ന കുറിപ്പോടെയാണ് ബോഹോ_ഗ്രാം എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍ വീഡിയോയ്ക്ക് താഴെ അഭിനന്ദിച്ചും ഹൃദയ ചിഹ്നം സമ്മാനിച്ചും നൂറുകണക്കിനാളുകളാണ് എത്തിയത്. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

പാരീസ് മെട്രോയില്‍ ലഹങ്ക ധരിക്കാന്‍ പാടില്ലേ എന്ന് ചോദിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പാരീസിന് ഇന്ന് കുറച്ച് എരിവ് ആവശ്യമായിരുന്നുവെന്നും നിങ്ങള്‍ പൊതുഗതാഗതത്തില്‍ ലെഹങ്ക ധരിക്കുമോയെന്നും കുറിപ്പില്‍ ചോദിക്കുന്നു. എന്നാല്‍, വീഡിയോയ്ക്ക് താഴെ, സ്‌കാന്റിനേവിയന്‍ വസ്ത്രം കൊള്ളാമെന്നായിരുന്നു ചിലരുടെ കുറിപ്പുകള്‍. മറ്റ് ചിലര്‍ ഇത്തരം കുറിപ്പെഴുതിയവരെ തിരുത്താനുമെത്തി. അത് ലഹങ്കയാണെന്നും ഇന്ത്യന്‍ വസ്ത്രമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, സാരി ഒരു സ്‌കാന്റിനേവിയന്‍ വസ്ത്രമാണെന്ന് വാദിച്ച പെണ്‍കുട്ടിയെ കളിയാക്കാനാണ് അത്തരമൊരു കുറിപ്പെന്നായിരുന്നു പിന്നാലെ വന്ന മറുപടി. എന്നാല്‍ വീഡിയോ കമന്റുകളിലെ ഈ കളിയറിയാതെ നിരവധി പേരാണ് സ്‌കാന്‍ഡിനേവിയന്‍ വസ്ത്രമെന്ന് ലഹങ്കയെ തെറ്റിദ്ധരിച്ച് കുറിപ്പെഴുതിയത്.

അതേസമയം മറ്റ് ചിലര്‍, ലഹങ്ക കണ്ടാല്‍ പിന്നെ ലഹങ്കയല്ലാതെ മറ്റെന്ത് ധരിക്കുമെന്ന് വികാരാധീനരായി. ചിലര്‍ക്ക് സുരക്ഷാ ഭയമായിരുന്നു. വസ്ത്രങ്ങള്‍ ധരിച്ച് മെട്രോ യാത്ര നല്ലാതാണെങ്കിലും ആഭരണങ്ങള്‍ ധരിച്ച് പോകുമ്പോള്‍ സൂക്ഷിക്കണമെന്നായിരുന്നു ചിലരുടെ ഉപദേശം. യൂറോപ്പില്‍ താമസിക്കുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ ക്രിയേറ്ററായ നിവ്യ, ഒരു ഫാഷന്‍ കമ്പനിയില്‍ ആര്‍ക്കിടെക്റ്റും ക്രിയേറ്റീവ് ഡയറക്ടറുമായി ജോലി ചെയ്യുന്നു.

Ads by Google
Wednesday 21 May 2025 12.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW