Monday, March 16, 2026 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 12.39 PM

'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍'; മമ്മൂട്ടി

wishes
photo-www.facebook.com/Mammootty

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 65-ാം പിറന്നാള്‍ ആണ് ഇന്ന്. സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി.

മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ ശ്രദ്ധ നേടാറുണ്ട്.

മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മമ്മൂട്ടിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ പൃഥ്വിരാജ്, സിദ്ദിഖ്, നടി മഞ്ജു വാര്യര്‍ ഉള്‍പ്പടെ രാഷ്ട്രീയ- സിനിമാ മേഖലകളില്‍ നിന്ന് നിരവധിപ്പേര്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ' പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍' എന്നാണ് പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW