-->
എല്ലാ വര്‍ഷവും കാന്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചുളള റെഡ് കാര്‍പറ്റില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറാറുണ്ട്. ഇത്തരത്തില്‍ നടിയും മോഡലുമായ രുചി ഗുജ്ജറും കാനില്‍ ശ്രദ്ധനേടി. എന്നാല്‍ തന്റെ ഔട്ട്ഫിറ്റായിരുന്നില്ല രുചിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. അവര്‍ ധരിച്ച മാലയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുളള പെന്റന്റുകളുളള മാലയാണ് അവര്‍ ധരിച്ചിരുന്നത്. ഇത് വെറുമൊരു ആഭരണം മാത്രമല്ലെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയോടുളള ആദരമാണെന്നും അവര്‍ പ്രതികരിച്ചു.
പരമ്പരാഗത രാജസ്ഥാനി ഡിസൈനിലുണ്ടാക്കിയ ഈ മാല ട്രഡീഷണും മോഡേണും കൂടിച്ചേര്‍ന്ന ഒന്നാണ്. ഇതിനൊപ്പം രാജസ്ഥാന്റെ സംസ്‌കാരത്തിന് അടുത്തുനില്‍ക്കുന്ന ഗോള്‍ഡന്‍ ലഹങ്കയാണ് അവര്‍ ധരിച്ചിരുന്നത്. സങ്കീര്‍ണമായ എംബ്രോഡറി വര്‍ക്കുകള്‍ ചെയ്ത ഈ ലെഹങ്കയില്‍ നിറയെ മിറര്‍ വര്‍ക്കുമുണ്ടായിരുന്നു. ഡിസൈനര്‍ രൂപ ശര്‍മയാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. സര്‍ദോസി അലങ്കാരങ്ങളോട് കൂടിയ ബന്ദാനി ദുപ്പട്ടയാണ് ലെഹങ്കയെ കൂടുതല്‍ ഭംഗിയുളളതാക്കിയത്.