Saturday, March 14, 2026 Last Updated 35 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 09.22 AM

ട്രക്കിനിടെ അപരിചിതന്‍ പിന്നാലെ കൂടി, ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തി: ദൃശ്യങ്ങള്‍ പങ്കുവച്ച് വിദേശ വനിത

foreign, traveler, shoot, strager, india, follow

ഹിമാചല്‍പ്രദേശില്‍ ട്രെക്കിംഗ് നടത്തുന്നതിനിടെ അപരിചിതനായ പുരുഷന്‍ തന്നെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പോളിഷ് ട്രാവലര്‍ ആയ യുവതി. വീഡിയോയില്‍ യുവതിയെ പിന്തുടരുന്ന പുരുഷന്‍ തന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് യുവതിയോട് തുടര്‍ച്ചയായി ആവശ്യപ്പെടുന്നതും കാണാം. ഇന്‍സ്റ്റാഗ്രാമില്‍ ട്രാവല്‍ കണ്ടന്റ് ക്രീയേറ്ററായ കാസിയ ആണ് തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ട്രക്കിങ്ങിനായി താന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഇറങ്ങി നടക്കുന്നതിനിടയിലാണ് അപരിചിതന്‍ പിന്നാലെ കൂടിയത്. നിരവധി തവണ തന്നെ പിന്തുടരുതെന്ന് കാസിയ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും അതൊന്നും ഗൗനിക്കാതെ ഇയാള്‍ പിന്നാലെ കൂടുകയായിരുന്നു.

ഹിന്ദിയില്‍ തന്നോട് ഇയാള്‍ ദേഷ്യപ്പെട്ടതായും നിരവധി തവണ തന്നെ പിന്തുടരുതെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് കാസിയ സംഭവത്തെക്കുറിച്ച് പറയുന്നത്. അപരിചിതനായ ഒരു വ്യക്തിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലന്ന് അവര്‍ വ്യക്തമാക്കി. ഒടുവില്‍ അയാളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താന്‍ വീഡിയോ ചിത്രീകരിക്കാന്‍ തുടങ്ങിയതെന്നും കാസിയ പറയുന്നു.

മാത്രമല്ല വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതും അയാള്‍ പിന്തിരിഞ്ഞു നടന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഫോട്ടോ എടുക്കാന്‍ താന്‍ കാഴ്ചബംഗ്ലാവിലെ മൃഗം അല്ലെന്നും സമൂഹ മാധ്യമ കുറിപ്പില്‍ കാസിയ പറയുന്നു. ഇന്ത്യയിലെ തന്റെ യാത്രയില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ചില പുരുഷന്മാരില്‍ നിന്നുമുള്ള ഇത്തരം പ്രവര്‍ത്തികളാണെന്നും അവര്‍ വ്യക്തമാക്കി. വിദേശ വനിതകളെ കാണുമ്പോള്‍ വിചിത്ര വസ്തുക്കളെ പോലെ നോക്കരുതെന്നും അത് തങ്ങളില്‍ അറപ്പും വെറുപ്പാണ് ഉളവാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 21 May 2025 09.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW