Friday, March 13, 2026 Last Updated 13 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 09.48 AM

മദ്യലഹരിയില്‍ മകന്‍ മാതാവിനെ തൊഴിച്ചുകൊന്നു ; 85 കാരി അമ്മയുടെ എല്ലുകള്‍ ചവിട്ടിയൊടിച്ചു കളഞ്ഞു

uploads/news/2025/05/782198/arrested.jpg

തിരുവനന്തപുരം: മകളെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയതിന്റെ വാര്‍ത്തയുടെ ഞെട്ടല്‍ അവസാനിക്കുന്നതിന് മുമ്പായി സമാനരീതിയില്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയും. തിരുവനന്തപുരം നെടുമങ്ങാട് തേക്കടയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു. ഇന്നലെ വൈകിട്ട് ഉണ്ടായ സംഭവത്തില്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ എത്തിയ മകന്‍ മണികണ്ഠന്‍ 85 കാരിയായ അമ്മ ഓമനെയാണ് കൊലപ്പെടുത്തിയത്.

മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തുവരികയാണ്. മകന്റെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മാതാവിനെ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണമടഞ്ഞത്. ദീര്‍ഘനാളായി ഓമനയും മണികണ്ഠനും മാത്രമാണ് ഇവരുടെ വീട്ടില്‍ താമസം. ദിവസവും മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കുണ്ടാക്കുന്നത് മണികണ്ഠന് പതിവായിരുന്നു.

ഇന്നലെയും മദ്യപിച്ച് എത്തിയ ഇയാള്‍ മാതാവുമായി വഴക്കുണ്ടാക്കുകയും അമ്മയെ ചവിട്ടുകയുമായിരുന്നു. പരിക്കേറ്റ് അമ്മ ഉച്ചത്തില്‍ നിലവിളിക്കുകയും അയല്‍ക്കാര്‍ ഓടിവരികയുമായിരുന്നു. തുടര്‍ന്ന് അവര്‍ ഓമനയെ ആശുപത്രിയിലേക്ക്് കൊണ്ടുപോയപ്പോള്‍ മണികണ്ഠന്‍ വീട്ടില്‍ നിന്നു കടന്നുകളയുകയും ചെയ്തു. ആഘാതത്തില്‍ അമ്മയുടെ ശരീരത്തെ അനേകം എല്ലുകളാണ് ഒടിഞ്ഞു നുറുങ്ങിയത്. അതേസമയം നേരത്തേ മകന്‍ നടത്തിയ മര്‍ദ്ദനത്തില്‍ തന്നെ ഇവരുടെ ശരീരത്തില്‍ ഒടിവുകള്‍ ഉണ്ടായിരുന്നോ എന്ന കാര്യം പോസ്റ്റുമാര്‍ട്ടത്തിലേ അറിയാനാകൂ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW