-->
തിരുനല്‍വേലി സ്വദേശിയായ രമ്യ പാണ്ഡ്യന്‍ മുന്‍ സിനിമ സംവിധായകന്‍ ദുരൈ പാണ്ഡിയുടെ മകളാണ്. ഡമ്മി ടപ്പാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രമ്യയുടെ സിനിമാ അരങ്ങേറ്റം. ജോക്കര്‍, ആണ്‍ ദൈവതൈ പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ രമ്യ ശ്രദ്ധിക്കപ്പെട്ടത് കുക്ക് വിത്ത് കോമാളി, ബിഗ് ബോസ് തമിഴ് സീസണ്‍ 4 എന്നീ ടെലിവിഷന്‍ ഷോകളിലൂടെയാണ്.
കുക്ക് വിത്ത് കോമാളിയില്‍ സെക്കന്റ് റണ്ണറപ്പും, ബിഗ്ഗ് ബോസ് തമിഴ് സീസണ്‍ 4 ല്‍ തേഡ് രണ്ണറപ്പും ആയിരുന്നു രമ്യ പാണ്ഡ്യന്‍. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയതിലൂടെയാണ് മലയാളികള്‍ക്ക് രമ്യയെ പരിചയം.
അടുത്തിടെയായിരുന്നു രമ്യയുടെ വിവാഹം.യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവൽ ധവാനാണ് നടിയുടെ ഭർത്താവ്. ഋഷികേശിലായിരുന്നു വിവാഹം.
വിവാഹത്തിന് ശേഷം ആദ്യമായാണ് താരം ഒരു ബോൾഡ് ഫോട്ടോ ഷൂട്ടുമായി രംഗത്തുവരുന്നത്. വിവാഹത്തിന് ശേഷം ഗ്ലാമർ ഫോട്ടോഷൂട്ടുകൾ താരം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.