Sunday, March 15, 2026 Last Updated 39 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 08.57 AM

മാന്‍ഹോളിലൂടെ ഓവുചാലിലേക്ക് ഇറങ്ങി, ചെന്നതോ രണ്ടാം ലോക മഹായുദ്ധ കാലത്തെ നാസി ആശുപത്രിയിലേക്ക്

secret, world, war, underground, hospital, germany

ഈ ലോകത്തിലുള്ള പലതും മനുഷ്യന് ഇന്നും അജ്ഞമാണ്. കാരണം നാം പോലും കാണാത്ത അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി ഇവിടെ ഒരുക്കിവച്ചിട്ടുള്ളത്. രഹസ്യവും നിഗൂഢവുമായ പലതും ഇതില്‍ ഉള്‍പ്പെടുന്നു. പലപ്പോഴും അവിശ്വസനീയമായത് കണ്ടെത്തുമ്പോള്‍ പ്രത്യേകിച്ചും ലോകം ഇത്രയും രഹസ്യങ്ങള്‍ നിറഞ്ഞതാണോയെന്ന് നമ്മുക്ക് തോന്നിപ്പോവാറുണ്ട്. പാരീസ് നഗരത്തിന് താഴെയായി കൊളറ കാലത്തെ കൂറ്റന്‍ സെമിത്തേരി സൂക്ഷിപ്പ് ഉണ്ടെന്നുള്ളത് അത്തരമൊരു കണ്ടെത്തലായിരുന്നു. അത് പോലെ തന്നെ ഇംഗ്ലണ്ടില്‍ കണ്ടെത്തിയ രണ്ടാം ലോകമഹായുദ്ധ കാലത്തെ രഹസ്യത്താവളങ്ങളും. ആ നിരയിലേക്ക് മറ്റൊന്ന് കൂടി ചേര്‍ക്കപ്പെടുകയാണ്. ഇത്തവണ ജര്‍മ്മനിയില്‍ നിന്നാണ്. കണ്ടെത്തിയതാകട്ടെ രണ്ടാം ലോക മഹായുദ്ധ കാലത്ത് സജീവമായിരുന്ന നാസി ആശുപത്രി.

ജര്‍മ്മന്‍കാരനായ കാര്‍സ്റ്റണ്‍ റോബര്‍ട്ട് തന്റെ ലോസ്റ്റ് ഹിസ്റ്ററി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചത്. 'രണ്ടാം ലോകമഹായുദ്ധത്തിലെ രഹസ്യ ഭൂഗര്‍ഭ ആശുപത്രി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കാര്‍സ്റ്റണ്‍ റോബര്‍ട്ട് ഒരു അഴുക്ക് ചാലിന്റെ മാന്‍ഹോളിലേക്ക് ഇറങ്ങുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തൊട്ട് അടുത്ത് ഫ്രെമില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കൂറ്റന്‍ ആശുപത്രിയുടെ അവശിഷ്ടങ്ങള്‍ കാണാം. അതില്‍ ആശുപത്രി കിടക്കകള്‍, ലബോറട്ടറി, ബ്ലഡ് ബാങ്ക്, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിരുന്നെന്ന് വ്യക്തം. അകത്ത് കയറിയാല്‍ അതൊരു ഭൂഗര്‍ഭ അറയാണെന്ന് തോന്നത്ത വിധമാണ് സജ്ജീകരണങ്ങളൊരുക്കിയത്. കാലപ്പഴക്കം മൂലം ഇരുമ്പ് ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തിരുന്നു.

നിരവധി പേര്‍ കാര്‍സ്റ്റണ്‍ റോബര്‍ട്ടിന്റെ പരിശ്രമത്തെ അഭിനന്ദിച്ചു. മറ്റ് ചിലര്‍ അത് ആശുപത്രിയാണോ അതോ നാസി പരീക്ഷണ ശാലയോണോയെന്ന് സംശയം പ്രകടിപ്പിച്ചു. അപകടങ്ങളോ യുദ്ധമോ ഉണ്ടാകുമ്പോള്‍ പരിക്കേറ്റ ആളെ അകത്തേക്ക് എങ്ങനെയാണ് കൊണ്ട് പോകുകയെന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ സംശയം. 'ബ്രോ, ഞാന്‍ ഒരു ഡോക്ടറാണ്. എനിക്ക് അവിടെ എന്തെങ്കിലും ഒഴിവുണ്ടോ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ ചോദ്യം. അതേസമയം ഒരുപാട് ആളുകള്‍ ആ സ്ഥലത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും അതിന് കാര്‍സ്റ്റണ്‍ മറുപടി നല്‍കിയില്ല.

Ads by Google
Wednesday 21 May 2025 08.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW