-->
സോഷ്യൽ മീഡിയയിലൂടെ കാഴ്ചക്കാർക്ക് മുന്നിലെത്തുന്ന ചില ചിത്രങ്ങളും വീഡിയോകളും കൗതുകം പകരുന്നതാണ്. ഇങ്ങനെയൊക്കെ പറ്റുമോ എന്ന് കരുതി മൂക്കത്ത് വിരൽ വച്ചു പോകുന്ന വീഡിയോ കളും ഒട്ടും കുറവല്ല.
ഇപ്പോഴിതാ അത്തരത്തിൽ ഒരു നാലംഗ കുടുംബത്തിന്റെ ബൈക്ക് യാത്രയാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്. പിന്നിൽ കാറിൽ പോകുന്ന ആരോ പകർത്തിയതാണ് ഈ വീഡിയോ.
മുന്നിൽ പോകുന്ന ബൈക്ക് യാത്രികന്റെ പിറകിൽ ഒരു കമ്പിവല കൊണ്ടുള്ള കൂട് വച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആ കൂടിനുള്ളിൽ രണ്ടു കുട്ടികളും ഇരിപ്പുണ്ട്. ബൈക്ക് യാത്രികന്റെ മുന്നിലും ഒരാൾ ഇരിക്കുന്നത് വീഡിയോയിൽ അസ്പഷ്ടമായി കാണാം. ചിരിയോടെ അല്ലാതെ ഈ വീഡിയോ ആർക്കും കണ്ടു തീർക്കാനാവില്ല എന്നുള്ളതാണ് സത്യം.
വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് പലരും നൽകുന്നത്. നാല് ബൈക്ക് യാത്ര ബുദ്ധിമുട്ടാകുമ്പോൾ ആർക്കും പരീക്ഷിക്കാവുന്ന ഒന്നാക്കി മാറ്റുകയാണ് കുടുംബം ഈ നൂതന വിദ്യ. സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കിട്ട ഈ വീഡിയോ.