-->
ദോഹ: രാഗതാളനാട്യലയങ്ങളുടെ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐ സി സി)
കാര്‍ണിവലിന് കൊടിയിറങ്ങി. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ രണ്ടുദിനങ്ങളിലായി നടന്ന ഐ സി സി കാര്‍ണിവല്‍ഇന്ത്യന്‍ സാംസ്‌കാരികതയുടെആഘോഷമായി. പ്രത്യേകം സജീകരിച്ച ഫിലിം സിറ്റിയില്‍ നടന്ന ആഘോഷപരിപാടി
മേളപ്പെരുക്കവും, ശുദ്ധസംഗീതത്തിന്റെ രാഗതാളവിന്യാസങ്ങളും,മെഗാ തിരുവാതിരയുടെയും ദര്‍ഭയുടെയും ലയലാസ്യഭാവങ്ങളാലും കലയുടെ ഉത്സവമായി അക്ഷരാര്‍ത്ഥത്തില്‍ മാറുകയായിരുന്നു.
ഐ സി സി അസോസിയേറ്റ് സംഘടനകളിലെയും, കലാപഠനകേന്ദ്ര ങ്ങളിലെയും പ്രതിഭകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന നൃത്തചുവടുകള്‍ ഇന്ത്യയുടെ കലാ സാംസ്‌കാരികതയെ അടയാളപെടുത്തി.വാഫി ഒരുക്കിയഫോട്ടോ പ്രദര്‍ശനവും ശ്രദ്ധേയമായി. പാന്‍ ഇന്ത്യന്‍ സിനിമാ താരങ്ങളുടെ കട്ട്ഔട്ട്കളും ഭക്ഷണശാലകളും, ആഭരണങ്ങളുടെയും,കര കൗശലവസ്തുക്കളുടെയും പവലിയനുകളുടെ കാര്‍ണിവല്‍ബസാറും ആഘോഷപൊലിമയേകി.
ഉത്സവാന്തരീക്ഷം സമ്മാനിച്ച കാര്‍ണിവലിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍വിപുല്‍ ഉത്ഘാടനം ചെയ്തു.
ഖത്തര്‍ ഷൂട്ടിംഗ് ഫെഡറേഷന്റെ ടെക്നിക്കല്‍ ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹമാദി, ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി പോളിസിംഗ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. ഇബ്രാഹിം അല്‍ സുമൈഹ്, വര്‍ക്കേഴ്സ് സപ്പോര്‍ട്ട് & ഇന്‍ഷുറന്‍സ് ഫണ്ട് ഉപദേഷ്ടാവ് ഡോ. അബ്ദുല്ല അഹമ്മദ് അല്‍ മുഹന്നദി, ഒക്യുപേഷണല്‍ സേഫ്റ്റി മേധാവി ഡോ. മുഹമ്മദ് അല്‍ ഹജ്ജാജ്, ആഭ്യന്തര മന്ത്രാലയം മനുഷ്യാവകാശ വകുപ്പ് ക്യാപ്റ്റന്‍ നാസര്‍ മുബാറക് അല്‍ ദോസാരി എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ട ഖത്തരി പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എംബസിഅനുബന്ധ സംഘടനാഭാരവാഹികള്‍, ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍,വാണിജ്യ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ അധ്യക്ഷതവഹിച്ചചടങ്ങില്‍കാര്‍ണിവലിന്റെസുവനീര്‍ മാഗസിന്‍പ്രകാശനം ചെയ്തു.മുഖ്യാഥിതികള്‍ക്കും, പരിപാടിയുടെ മുഖ്യപ്രായോജകര്‍ക്കും ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉപഹാരങ്ങള്‍ കൈമാറി.ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്‌സ്വാഗതവും
ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദിയും പറഞ്ഞു. അന്‍ഷു ജെയിന്‍അവതാരകയായി രുന്നു.ഐസിസി സെക്രട്ടറിമാരായ പ്രദീപ് പിള്ള, അഫ്‌സല്‍ അബ്ദുള്‍ മജീദ് എന്നിവരുള്‍പ്പെടെ മുഴുവന്‍ ഐസിസി മാനേജ്മെന്റ് കമ്മിറ്റിഅംഗങ്ങള്‍,ഐസിസി ഫിനാന്‍സ് മേധാവി ബിശ്വജിത് ബാനര്‍ജി,ഐസിസി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ തലവന്‍ നന്ദിനി അബ്ബഗൗണി, ഐസിസി എച്ച്ആര്‍, അഡ്മിന്‍, കോണ്‍സുലാര്‍ അഫയേഴ്സ് മേധാവി രാകേഷ് വാഗ്, ഐസിസി അഫിലിയേഷന്‍ മേധാവി രവീന്ദ്ര പ്രസാദ്, ഐസിസി ഐടി ആന്‍ഡ് സോഷ്യല്‍ മീഡിയ മേധാവി സന്ദീപ് ശ്രീരാമറെഡ്ഡി, ഐസിസി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മേധാവി അനു ശര്‍മ്മ, ഐസിസി ഇന്‍-ഹൗസ് പ്രവര്‍ത്തനങ്ങളുടെ മേധാവി വെങ്കപ്പ ഭഗവതുല എന്നിവര്‍ നേതൃത്വംനല്‍കി.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ പ്രശസ്ത പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ നയിച്ച സംഗീത വിരുന്ന് ആസ്വാദകവിസ്മയമായി.
സംഗീതത്തിന്റെ മായിക ലോകം തീര്‍ത്ത അനൂപ് ശങ്കറും സംഘവും ആലപിച്ചഗാനങ്ങളെ ആരവം മുഴക്കിയും, ചുവടുകള്‍വച്ചുമാണ് പതിനായിരങ്ങള്‍ ഒഴുകിയെത്തിയ സദസ്സ് എതിരേറ്റത്.
ഷഫീക്ക് അറക്കല്‍